തൊടുപുഴ: യുവതിയെ മൊബൈലില്‍ വിളിച്ച് ശല്യം ചെയ്ത പോലീസുകാരന്റെ ജോലി തെറിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജോര്‍ജ്ജ് കുട്ടിയാണ് സസ്‌പെന്‍ഡ് ചെയ്ത് വകുപ്പുതല നടപടിയുണ്ടായത്.
തൊടുപുഴ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാലാണ് പോലീസുകാരനെ സസ്‌പെന്റ് ചെയ്തത്.
ജോര്‍ജ്ജ് കുട്ടി സ്ത്രീയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയ്യാള്‍ഡ്യൂട്ടിയിലായിരുന്നു. പരാതി ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ സ്റ്റേഷനിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരോപണ വിധേയനെ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും ഇയ്യാള്‍ ജോലി സമയത്ത് മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട
്. സംഭവത്തെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ തൊടപുഴ പോലീസ് സ്‌റ്റേഷന് സമീപം ഫോണ്‍ റീച്ചാര്‍ജ് ചെയ്യാനെത്തിയ യുവതി നമ്പര്‍ പറയുന്നതിനിടെ ഇത് കുറിച്ചെടുത്ത പോലീസുകാരന്‍ തൊട്ട് പിന്നാലെ പോലീസുകാരനാണെന്നും പറഞ്ഞ് വിളിക്കുകയായിരുന്നു.
മോശമായി പെരുമാറിയതിനെ തുടര്‍ന്ന് യുവതി തിരികെ കടയിലെത്തി ഉടമയെ ചീത്ത വിളിച്ചിരുന്നു. ഈ സമയം സംഭവത്തില്‍ മാപ്പ് പറഞ്ഞ് പോലീസുകാരനും തലയൂരുകയായിരുന്നു. തുടര്‍ന്ന് ഔദ്യോഗിക തലത്തില്‍ നടത്തി അന്വേഷണത്തിലാണ് നടപടി.
















