കണ്ണൂര്‍: ഭാരതീയമായ സംസ്‌കൃതിയും പാരമ്പര്യവും തനിമയും നഷ്ടപ്പെടാതെ കലോത്സവത്തിന് ശുഭാരംഭം. കഴിഞ്ഞദിവസം നല്ല സമയം നോക്കി ടി.വി.രാജേഷ് എംഎല്‍എയുടെയും പാചകവിദഗ്ദന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ പാലുകാച്ചലോടെയാണ് അടുക്കളയുടെ പ്രവര്‍ത്തനമാരംഭിച്ചത്. കാച്ചിയ പാല്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം നല്‍കി.
കലോത്സവത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി ഭദ്രദീപം തെളിയിക്കുമ്പോള്‍ ഗായത്രീമന്ത്രമുയര്‍ന്നു. ഉദ്ഘാടന വേദിയില്‍ ഗാനകോകിലം കെ.എസ്.ചിത്ര തന്റെ സ്വരമാധുരിയില്‍ ഭഗവാന്‍ കൃഷ്ണനെ സ്തുതിച്ച് കൊണ്ട് ഗാനമാലപിച്ചതോടെ സദസ്സ് പൂര്‍ണ്ണമായും ഭക്തിയിലാറാടി. മത്സരവേദികളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കലാപ്രതിഭകളെ സ്വാഗതം ചെയ്ത് കണ്ണൂരിന്റെ തനിമ വിളിച്ചോതുന്ന തെയ്യങ്ങളാണ്. പ്രധാന വേദിയായ നിളയിലേക്ക് ആസ്വാദകരെ സ്വാഗതം ചെയ്യുന്നതും തെയ്യക്കോലമാണ്.
















