Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാനരന്റെ പൗരബോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 09:05 pm IST
in Samskriti

 

അയോധ്യയിലെ കുരങ്ങന്മാരെക്കുറിച്ച് എഴുതിയാല്‍ അവസാനമുണ്ടാകുകയില്ല. ‘കന്യാകുമാരി മുതല്‍ ഹിമാലയം വരെ’ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ അവിടത്തെ കുരങ്ങന്മാരെക്കുറിച്ച് വിസ്തരിച്ചിട്ടുണ്ട്. വളരെ പ്രത്യേകതകളുള്ള വാനരന്മാരാണ് അവിടെ സൈ്വരവിഹാരം നടത്തുന്നത്. കുറ്റം പറയുകയാണെന്ന് തോന്നരുത്. സ്വല്‍പം അഹന്തയും തന്റേടവും അയോധ്യയിലെ കുരങ്ങന്മാര്‍ക്കുണ്ട്. അവര്‍ ശ്രീരാമന്റെ ഭക്തന്മാരാണ് എന്നതും കാരണമാകാം.

അയോധ്യയില്‍ മാത്രമല്ല വാനരന്മാരുള്ളത്. എങ്കിലും ഏറ്റവുമധികം സമയം ഞാന്‍ വിനിയോഗിച്ചിട്ടുള്ളത് അയോധ്യയിലെ കുരങ്ങന്മാരുടെ കേളികള്‍ കാണാനാണ്. രാമായണകഥ വായിച്ചു പഠിച്ചവര്‍ക്ക് അയോധ്യ ഇഷ്ടമാകും. താമസിക്കാന്‍ പറ്റിയ ധാരാളം സത്രങ്ങള്‍ അവിടെയുണ്ട്. പകല്‍നേരങ്ങളില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കാണാം. സരയൂനദിയില്‍ വെള്ളം യഥേഷ്ടം ഒഴുകിക്കൊണ്ടിരിക്കുന്നു. രാമായണകഥയുമായി ബന്ധപ്പെട്ട എല്ലാ കാഴ്ചകളും അവിടെയുണ്ട്. കാലം മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും നിത്യനൂതനമായ പഴമകളുടെ പ്രകാശം അയോധ്യയെ പ്രകാശപൂരിതമാക്കുന്നു.

അയോധ്യയിലെ കുരങ്ങന്മാരെക്കുറിച്ച് മലയാളിയായ ഒരു സുഹൃത്ത് പറഞ്ഞ അനുഭവകഥ ഇപ്പോള്‍ ഓര്‍മിക്കുകയാണ്. പൗരബോധം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം അയോധ്യയിലെ ഒരു കുരങ്ങനെക്കുറിച്ച് പറഞ്ഞത്. ആ കുരങ്ങന്റെ ചെയ്തികള്‍ അദ്ദേഹത്തെ സ്വാധീനിച്ചു എന്നാണ് ആശയത്തിന്റെ രത്‌നച്ചുരുക്കും. ഒരു നല്ല പൗരന്‍ എങ്ങനെയിരിക്കണമെന്ന കാര്യത്തില്‍ ആ കുരങ്ങന്‍ മാതൃക കാണിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

പൗരബോധം എന്ന പ്രയോഗം തന്നെ പഴയതായിക്കൊണ്ടിരിക്കുന്നു. ആ വാക്ക് ഒരു നേരിയ പരിഹാസമാണ് ഇപ്പോള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ നാട്ടില്‍ ആര്‍ക്കാണ് പൗരബോധമുള്ളത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് സകലരും ബോധവാന്മാരാണ്. അവകാശങ്ങള്‍ നേടിയെടുക്കാന്‍ പൊതുമുതല്‍ നശിപ്പിക്കാനും നാം മിടുക്കന്മാരാണ്. ഒരു പൗരന്റെ ശരാശരി ധര്‍മത്തെപ്പറ്റിപ്പോലും നാം എവിടെയും വായിക്കാറില്ല. പൗരധര്‍മ്മം എന്ന വിഷയം ഞാന്‍ എവിടെയും പഠിച്ചിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയശേഷം വളര്‍ന്നുവന്ന ആദ്യത്തെ തലമുറയില്‍പ്പെട്ട വ്യക്തിയാണ് ഞാന്‍. സമൂഹത്തിനാസകലം അവകാശപ്പെട്ട പൊതുസ്വത്ത് നശിപ്പിക്കരുത് എന്ന് ഒരിടത്തും ഞാന്‍ പറയുന്നത് കേട്ടിട്ടില്ല. ഒരു പൗരന്റെ ധര്‍മ്മം എന്തെല്ലാം എന്ന വിഷയത്തെക്കുറിച്ച് ഒരു പാഠവും നമുക്ക് പഠിക്കാനുമില്ല.

റെയില്‍വേ സ്റ്റേഷനിലെ പൈപ്പ് ഒരു കുട്ടി കേട് വരുത്തുന്നുവെന്ന് കരുതുക. കുട്ടി സ്വയം രസിക്കുകയാണ്. പൊതുമുതല്‍ നശിപ്പിക്കുകയാണവന്‍. നോക്കിനില്‍ക്കുന്ന രക്ഷാകര്‍ത്താക്കള്‍ അവനെ തല്ലുന്നില്ല. പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പറയുന്നില്ല. ആരെങ്കിലും കാണും മോനേ എന്നുമാത്രമാണ് അവര്‍ പറയുന്നത്. ആരെങ്കിലും കാണും എന്നുപറഞ്ഞാല്‍ അത് പൗരബോധമുണ്ടാക്കാനുള്ള വിദ്യാഭ്യാസമായി മാറുന്നില്ല. വീട്ടിലെ പൈപ്പാണ് കേടുവരുത്തിയതെങ്കിലോ? സംശയം വേണ്ട, അടി തീര്‍ച്ചയാണ്. അയോധ്യയിലെ കുരങ്ങന്മാരുടെ ലീലകള്‍ നോക്കിക്കൊണ്ട് നില്‍ക്കവെ ഒരു കുരങ്ങന്‍ പൈപ്പിന്നരുകിലേക്ക് നടന്നുവന്നു. ദാഹജലത്തിനായി വരികയാണ്. ഹനുമാന്റെ പുത്തന്‍തലമുറക്കാരന്‍.

കേരളത്തില്‍നിന്നെത്തിയ തീര്‍ത്ഥയാത്രാസംഘം ആ കാഴ്ച കാണുന്നു. പൈപ്പു തുറന്ന് വാനരന്‍ വെള്ളം കുടിച്ചു. ആവശ്യത്തിനുള്ള വെള്ളം കിട്ടിയപ്പോള്‍ സന്തോഷത്തോടെ ആ പൈപ്പ് മൂടി. ജൂനിയര്‍ ഹനുമാന്‍ അവിടെനിന്നും നടന്നുപോയി. മിനിറ്റുകള്‍ക്കകം ഒന്ന് തിരിഞ്ഞുനോക്കിയശേഷം വാനരന്‍ പൈപ്പിന്റെ അരികിലേക്ക് വന്നു. ഈ വരവ് എന്തിനെന്ന് അറിയാന്‍ കാണികള്‍ ക്ഷമയോടെ ഉറ്റുനോക്കി.

പൈപ്പ് ചോരുന്നുണ്ടായിരുന്നു. ടാപ്പ് അടച്ചത് ശരിയായില്ലെന്ന് വാനരന് മനസ്സിലായി. ടാപ്പ് ഒരിക്കല്‍ക്കൂടി മുറുക്കിയടച്ച് തൃപ്തനായശേഷം വാനരന്‍ മടങ്ങിപ്പോയി. ഈ കാഴ്ച കണ്ട വ്യക്തികള്‍ അദ്ഭുതപ്പെട്ടു. ചില പഴമനസ്സുകല്‍ പറഞ്ഞു. പല്ലുതേയ്‌ക്കാന്‍പോലും മിനിറ്റുകളോളം ടാപ്പ് തുറന്നിടുന്ന നമ്മുടെ കുട്ടികള്‍ ഇത് ശ്രദ്ധിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ആ വാനരന് വോട്ടില്ല. റേഷന്‍കാര്‍ഡില്‍ പേരുമില്ല. അക്കാദമിക് യോഗ്യതകളുടെ സമ്മതപത്രങ്ങളില്ല. എങ്കിലെന്ത്? പൗരബോധമുണ്ടല്ലോ. ആ വാനരശ്രേഷ്ഠന് ഒരാളും ഒരു പുരസ്‌കാരം നല്‍കുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

India

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

India

യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിച്ചു , നിരവധി പേരെ കാണാതായി : അനുശോചനം രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

വോട്ടിന് നോട്ട് ആരോപണത്തില്‍ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കുമെന്ന് എ കെ ശശീന്ദ്രൻ

ഭാര്യയുടെ നാട്ടിൽ അഭയം തേടി കോൺഗ്രസ് നേതാവ് : പവൻ ഖേരയ്‌ക്ക് തെലങ്കാന ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം

ഇന്ന് ലോക ഹോമിയോപ്പതി ദിനം

പൊലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് അത്യപൂർവ വിധി; മൂന്നു തവണ ജീവപര്യന്തം തടവും പിഴയും

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.