ഹൈദരാബാദ്: തെലങ്കാന മന്ത്രി ഇന്ദിരാകരന്‍ റെഡ്ഡിയുടെ വാഹനം ഇടിച്ച് യുവാവ് മരിച്ചു. തെലങ്കാനയിലെ നിര്‍മലിലായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അപകടസമയത്ത് മന്ത്രി വാഹനത്തില്‍ ഉണ്ടായിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
















