തൊടുപുഴ: തൊടുപുഴ ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തോട് അനുബന്ധിച്ച് തൊടുപുഴ മേഖലയില്‍ വിവിധ കലാസാഹിത്യ വിഷയങ്ങളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. തൊടുപുഴ വാസന്തി (സിനിമ) കെ.എന്‍ ശേഖരന്‍ നായര്‍ (നിലത്തെഴുത്ത്) ഡി മൂക്കന്‍ (നാടകം) തട്ടക്കുഴ രവി (കഥാ പ്രസംഗം) തൊടുപുഴ കൃഷ്ണന്‍കുട്ടി (നാടകം) എസ് ബി പണിക്കര്‍ (കഥ, ലേഖനം) എന്‍. കെ. തങ്കപ്പന്‍ (പ്രഭാഷണം, രാമായണപാരായണം) വി.കെ. സുധാകരന്‍ (അക്ഷരശ്ലോകം, കവിത) തൊടുപുഴ ശ്രീകുമാര്‍ (ചെണ്ട) സി.പി.മനോജ്കുമാര്‍ (സംഗീതം) എം.എസ്. പ്രമോദ് (നൃത്തം) പി.ജി. ബിജു (ചിത്രകല) എന്നിവരെയാണ് ആദരിച്ചത്.
















