അയ്യപ്പ സന്നിധിയില്‍ സംസാരശേഷി ലഭിച്ച സന്തോഷ്
ശബരിമല: മുപ്പത്തിയൊന്നാമത്തെ അയ്യപ്പദര്‍ശനം പൂര്‍ത്തിയാക്കിയ യുവാവ് സംസാരശേഷി ലഭിച്ച നിര്‍വൃതിയില്‍. മലപ്പുറം ജില്ലയില്‍ മമ്പുറം കുന്നംകുളത്ത് വീട്ടില്‍ സന്തോഷ് (36) ആണ് ജീവിതത്തില്‍ ആദ്യമായി സംസാരിക്കാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലായത്.
ബാലചന്ദ്രന്‍-ലീല ദമ്പതികളുടെ പുത്രനായ സന്തോഷ് ജന്മനാ ബധിരനും മൂകനുമാണ്. ഇതിനാല്‍ യാതൊരു വിദ്യാഭ്യാസവും നേടിയതുമില്ല. വെട്ടുകല്ലില്‍ പടി നിര്‍മ്മിച്ച് നല്‍കുന്ന ജോലി നോക്കിവരുകയാണ്. അഞ്ചുവയസ്സു മുതല്‍ ശബരിമല ദര്‍ശനം ആരംഭിച്ചതാണ്.
മുപ്പത്തിയൊന്നാമത്തെ ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച സന്നിധാനത്ത് നില്‍ക്കുമ്പോഴാണ് സന്തോഷ് ഉച്ചത്തില്‍ ശരണം വിളിച്ചത്. ഇപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സന്തോഷ് കൃത്യമായി മറുപടി പറയും. കേള്‍വി പൂര്‍ണ്ണമായും ലഭിച്ചിട്ടില്ല. ആംഗ്യഭാഷയില്‍ മാത്രം സംസാരിച്ച് കണ്ടിട്ടുള്ള സന്തോഷ് സംസാരിച്ച് തുടങ്ങിയതിന്റെ അടങ്ങാത്ത ആവശേത്തിലാണ് കൂട്ടായി എത്തിയ അയ്യപ്പസംഘം.
ഉടന്‍തന്നെ വിനോദിന്റെ ഭാര്യ സരിതയോടും മക്കളോടും ഫോണില്‍ വിവരം അറിയിച്ചു. ഇരുപത്തൊമ്പത് അംഗ അയ്യപ്പസംഘത്തിന്റെ ഗുരുസ്വാമി നെച്ചിക്കാട്ട് അപ്പുക്കുട്ടനാണ്. നാല്‍പ്പത് വര്‍ഷത്തെ ശബരിമലയിലേക്കുള്ള യാത്രയിലെ ആദ്യാനുഭവമാണ് ഇതെന്ന് ഗുരുസ്വാമി പറഞ്ഞു.
















