ന്യൂദല്‍ഹി: പാക്കിസ്ഥാനിലെ ഭീകരസംഘനകളുടെ നിരവധി നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തതായി ഇന്റലിജന്‍സ് ഏജന്‍സികള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണ ശേഷമാണിത്.
പാക്കിസ്ഥാനിലെ പന്ത്രണ്ടോളം ഭീകര കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കഴിഞ്ഞു. ഇവ ഇപ്പോഴും നുഴഞ്ഞ് കയറ്റത്തിനായി ഉപയോഗിക്കുന്നുണ്ട്. മുന്നൂറോളം ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്ത് കഴിയുന്നു. ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ലജോബ് താഴ്‌വര, റാജ്‌വര്‍ വനം, ബന്ദിപുര, കാശികുണ്ട്, റാഫിയബാദ്, നൗഗം തുടങ്ങിയ മേഖലകളാണ് ഭീകരരുടെ പ്രധാന തട്ടകങ്ങള്‍.
















