പാട്‌ന: ശ്വാസ തടസ്സത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനെ പാട്‌നയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റിപ്പോര്‍ട്ടുകളനുസരിച്ച് സംസ്ഥാത്തെ വിവിധ മേഖലകളായ പാട്‌ന, ഖഗാരിയ, ബെഗുസുരൈ, മൊക്കാമാ എന്നിവിടങ്ങളിലെ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്ന തിരക്കിലായിരുന്നു പാസ്വാന്‍. പാട്‌നയില്‍ ജനുവരി 15ന് നടക്കുന്ന മകരസംക്രാന്തി ചടങ്ങുകളിലും പങ്കെടുക്കാനിരിക്കുകയായിരുന്നു അദ്ദേഹം.
ഡോക്ടര്‍മാരുടെ സംഘം പാസ്വാന്റെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്.
















