ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കോട്ട കെട്ടിയ സന്ദേശ് ജിംഗാന്‍ ഐ ലീഗില്‍ ബെംഗളൂരു എഫ്‌സിക്കായി കളിക്കും. വായ്‌പാ അടിസ്ഥാനത്തിലാണ് ജിംഗന്‍ നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയുമായി കരാറൊപ്പിട്ടത്.
പൂനെയില്‍ നിന്നുള്ള ഡിഎസ്‌കെ ശിവാജിയന്‍സും ജിങ്കനായി മുന്നോട്ടു വന്നിരുന്നെങ്കിലും താരത്തെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഡിഎസ്‌കെ ശിവാജിയന്‍സിനായിരുന്നു ജിംഗന്‍ കളിച്ചത്.
ജിംഗനെക്കൂടാതെ ഹര്‍മന്‍ജോത് ഖബ്‌റ, സെന റാള്‍ട്ടെ, ലെനി റോഡ്രിഗസ് എന്നീ താരങ്ങളെയും ഈ സീസണില്‍ ബെംഗളൂരു എഫ്‌സി പാളയത്തിലെത്തിച്ചിട്ടുണ്ട്.
















