ജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ച് ഇന്ത്യയും സൗദിയും തമ്മില്‍ കരാറായി. 2013 ന് മുമ്പുണ്ടായിരുന്ന ഇന്ത്യയുടെ ഹജ്ജ് ക്വാട്ടയാണ് പുനസ്ഥാപിച്ചത്.
സൗദി ഹജ്ജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുമാണ് ജിദ്ദയില്‍ കരാറില്‍ ഒപ്പ് വെച്ചത്. ഇതോടെ 1.3 ലക്ഷം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1.7 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇന്ത്യയില്‍ നിന്നും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുമെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.
29 വര്‍ഷത്തിനിടയില്‍ ഇത്രയധികം ക്വാട്ട വര്‍ധിപ്പിക്കുന്നത് ആദ്യമായാണ്. നിലവില്‍ 1.36 ലക്ഷമായിരുന്നു ക്വാട്ട.
















