ന്യൂദല്‍ഹി: ഇന്ത്യയുടെ അഗ്നി മിസൈല്‍ പരീക്ഷണം മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്‌ക്കും ഭംഗമുണ്ടാക്കുമെന്ന് പാക്കിസ്ഥാന്റെ ആരോപണം. മിസൈല്‍ സാങ്കേതിക വിദ്യ നിയന്ത്രണ സംവിധാനത്തിലാണ് പാക്കിസ്ഥാന്‍ ആശങ്ക രേഖപ്പെടുത്തിയത്.
എംടിസിആര്‍ പ്രതിനിധികളുമായി പാക്കിസ്ഥാന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്.
ഭൂഖണ്ഡാന്തര മിസൈലായ അഗ്നി നാലിന്റെ അവസാന വട്ട പരീക്ഷണം കഴിഞ്ഞ ആഴ്ച ഇന്ത്യ നടത്തിയിരുന്നു. അഗ്നി-5 മിസൈലിന്റെ പരീക്ഷണത്തിന് ശേഷമായിരുന്നു ഇത്.
അഗ്നി- 4ന് 4000 കിലോമീറ്ററും അഗ്നി-5ന് 5000 കിലോമീറ്ററും സഞ്ചരിക്കുവാനാകും. ചൈനയുടെ മിക്കവാറും ഭാഗങ്ങളും യൂറോപ്പിലും അഗ്നി-5 മിസൈലിന്റെ പരിധിയില്‍ വരും.
















