Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിഎസ്‌ഐ സിനഡ് സമ്മേളനം കോട്ടയത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 10:00 pm IST
in Kottayam

കോട്ടയം: സിഎസ്‌ഐ സഭയുടെ പരമോന്നത സമിതിയായ സിനഡ് സമ്മേളനം 14നു തുടങ്ങും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന സിനഡ് 17ന് സമാപിക്കും.

സഭയുടെ അധ്യക്ഷനെയും അടുത്ത മൂന്നു വര്‍ഷത്തേക്കുമുള്ള ഭാരവാഹികളെയും തെരഞ്ഞെടുക്കുന്ന സിനഡ് സമ്മേളനത്തിന്റെ മുഖ്യവേദി സിഎസ്‌ഐ റിട്രീറ്റ് സെന്ററാണ്. സഭയുടെ കേരളം, തമിഴ്‌നാട്, സീമാന്ധ്ര, തെലുങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലും ശ്രീലങ്കയിലെ ജാഫ്‌നയിലുമായി വ്യാപിച്ചു കിടക്കുന്ന 24 മഹായിടവകകളില്‍നിന്നുള്ള തെരഞ്ഞടുക്കപ്പെട്ട പ്രതിനിധികള്‍ക്കു പുറമെ വിദേശസഭകളില്‍നിന്നും പങ്കാളിത്ത സഭകളില്‍നിന്നുള്ള ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 500 അംഗങ്ങളാണ് 35 ാമത് സിനഡ് സമ്മേളനത്തില്‍ പങ്കെടുക്കുക. മോഡറേറ്റര്‍ റവ.ഡോ. ജി ദൈവാശീര്‍വാദം, ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്‍, ജനറല്‍ സെക്രട്ടറി റവ.ഡോ. ഡാനിയേല്‍ രത്‌നാകര്‍ സദാനന്ദ, ട്രഷറര്‍ റോബര്‍ട്ട് ബ്രൂസ് എന്നിവര്‍ സിനഡിന് നേതൃത്വം നല്‍കും. സിഎന്‍ഐ മോഡറേറ്റര്‍ റവ.ഡോ. പ്രദീപ് കുമാര്‍ സാമന്ത് റായ്, അഖില ലോക മെതഡിസ്റ്റ് സഭാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ബിഷപ് ഡോ. ഐവാന്‍ എബ്രഹാംസ്, കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ ജനറല്‍ സെക്രട്ടറി. റവ.ഡോ. കോളിന്‍ കോവാന്‍, വേള്‍ഡ് കമ്മ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്‍ഗ്യൂസന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി എത്തും.

14നു രാവിലെ 9.30നു പ്രാരംഭ ആരാധനയോടുകൂടി സിനഡ് സമ്മേളനം ആരംഭിക്കും. വേള്‍ഡ് കമ്യൂണിയന്‍ ഓഫ് റിഫോംഡ് ചര്‍ച്ചസ് ജനറല്‍ സെക്രട്ടറി റവ. ക്രിസ്റ്റഫര്‍ ഫെര്‍ഗ്യൂസന്‍ ഉദ്ഘാടനം നടത്തും. മോഡറേറ്റര്‍ സിനഡിനെ അഭിസംബോധന ചെയ്ത് പ്രസംഗിക്കും. സഭയുടെ പ്രവര്‍ത്തനകാര്യ അവലോകനരേഖ ജനറല്‍ സെക്രട്ടറി അവതരിപ്പിക്കും. 15ന് നടക്കുന്ന ബിഷപ് ഹോളീസ് സ്മാരക പ്രഭാക്ഷണം കൗണ്‍സില്‍ ഫോര്‍ വേള്‍ഡ് മിഷന്‍ ജനറല്‍ സെക്രട്ടറി. റവ.ഡോ. കോളിന്‍ കോവാന്‍ നിര്‍വഹിക്കും. സഭയുടെ എട്ടു പ്രവര്‍ത്തന വിഭാഗങ്ങളായ പാസ്റ്ററല്‍ എയിഡ്, ചൈല്‍ഡ് കെയര്‍, ഇക്കോളജിക്കല്‍, കമ്യൂണിക്കേഷന്‍, യുവജന, ദളിത്-ആദിവാസി, വനിതാ, ക്രിസ്തീയ വിദ്യാഭ്യാസ ഡിപ്പാര്‍ട്ടുമെന്റുകളുടെ റിപ്പോര്‍ട്ടുകള്‍ സിനഡ് ചര്‍ച്ച ചെയ്യും. 16ന് വൈകുന്നേരം ആറിനു തിരുനക്കര മൈതാനത്ത് സിനഡ് പ്രതിനിധികള്‍ക്ക് പൗരസ്വീകരണം നല്‍കും. ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിക്കും. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യപ്രഭാഷണം നടത്തും.

38 വര്‍ഷങ്ങള്‍ക്കുശേഷമാണ് കോട്ടയം സിനഡ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. ഭരണഘടന ഭേദഗതിക്കുശേഷം നടക്കുന്ന പ്രഥമസമ്മേളനമെന്ന പ്രത്യേകതയും കോട്ടയം സിനഡിനാണ്. ‘തീര്‍ത്ഥയാത്ര: ക്ഷമിക്കുവാനും, അനുരജ്ഞനപ്പെടുവാനും എന്നതാണ് സിനഡിന്റെ മുഖ്യചിന്താവിഷയം. സിനഡ് സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സഭയുടെ ഡപ്യൂട്ടി മോഡറേറ്ററും ബിഷപുമായ തോമസ് കെ. ഉമ്മന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. റവ.ഡോ. ഉമ്മന്‍ ജോര്‍ജ്, റവ.ഡോ. സാബു കെ. ചെറിയാന്‍, ജേക്കബ് ഫിലിപ് മങ്കുഴി, റവ.ഡോ. പി.കെ. കുരുവിള, അനൂപ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

സഭ സര്‍വ്വകലാശാല തുടങ്ങുന്നു

കോട്ടയം: വിദ്യാഭ്യാസ മേഖലയില്‍ സി.എസ്.ഐ. സഭ സര്‍വ്വകലാശാല തുടങ്ങുന്നതിനക്കുറിച്ച് ആലോചിക്കുന്നതായി സി.എസ്.ഐ. സഭ ഡപ്യൂട്ടി മോഡറേറ്റര്‍ റവ. തോമസ് കെ. ഉമ്മന്‍. 14നു തുടങ്ങുന്ന സഭാ സിനഡില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസ രംഗത്തെ വികസനത്തിനും എസ്.സി, എസ്.ടി. മേഖലയിലെ വികസനത്തിനുമായി കൂടുതല്‍ പദ്ധതികള്‍ സിനഡില്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങുന്നതു അപകടമാണ്. അധ്യാപക പാക്കേജിന്റെ ഭാഗമായി അധ്യാപകരെ ഇതര മാനേജ്‌മെന്റുകളുടെ സ്‌കൂളുകളിലേക്കു മാറ്റുന്നതിനെതിരേ സിഎസ്‌ഐ സഭ മുമ്പ തന്നെ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍എസ്എസിന്റെ നിലപാടിനോട് പൂര്‍ണ്ണയോജിപ്പാണെന്നും തോമസ് കെ. ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.