Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍ പ്രതിസന്ധിക്ക് പ്രധാന കാരണം സിപിഐയിലെ വിഭാഗീയത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 10:37 pm IST
in Kerala

ആലപ്പുഴ: റേഷന്‍ വിതരണം വരെ അവതാളത്തിലാക്കി ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കിയതിന് പ്രധാനകാരണം സിപിഐയിലെ വിഭാഗീയത. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ഔദ്യോഗിക പക്ഷവും കെ.ഇ. ഇസ്മയില്‍ വിഭാഗവും തമ്മില്‍ തുടരുന്ന ഭിന്നത സിപിഐക്കാര്‍ ഭരിക്കുന്ന എല്ലാ വകുപ്പുകളെയും സാരമായി ബാധിക്കുന്നുവെന്ന് വിമര്‍ശനം ഉയരുന്നു.

നിലവിലെ മന്ത്രിമാരില്‍ വി.എസ്. സുനില്‍കുമാര്‍ ഒഴികെയുള്ളവര്‍ കാനം വിഭാഗക്കാരാണ്. പ്രമുഖരായ പലരെയും ഒഴിവാക്കി സ്വന്തം പക്ഷക്കാരെ സംസ്ഥാന സെക്രട്ടറി, മന്ത്രിമാരായി നിയോഗിച്ചതില്‍ പാര്‍ട്ടിയില്‍ അസംതൃപ്തി തുടരുകയാണ്. തുടര്‍ന്ന് വിവിധ കോര്‍പ്പറേഷന്‍, ബോര്‍ഡ് ചെയര്‍മാന്‍മാരെ നിയോഗിച്ചതിലും കാനം രാജേന്ദ്രന്‍ വിഭാഗം ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഇതിനെതിരെ കഴിഞ്ഞ സംസ്ഥാന കൗണ്‍സിലില്‍ മറുപക്ഷം ആഞ്ഞടിച്ചിരുന്നു. സുനില്‍ കുമാറിനൊഴികെ മറ്റു സിപിഐ മന്ത്രിമാര്‍ക്ക് വകുപ്പിലോ, ഉദ്യോഗസ്ഥരിലോ യാതൊരു നിയന്ത്രണവും ഇല്ലെന്ന് ഒരു വിഭാഗം സിപിഐ നേതാക്കള്‍ തന്നെ വിമര്‍ശനം ഉന്നയിക്കുന്നു.

ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും മന്ത്രിയുടെ കഴിവില്ലായ്‌മ സാരമായി ബാധിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഇപ്പോഴും നിയന്ത്രിക്കുന്നത് ഒരു മുന്‍ മന്ത്രിയാണത്രെ, ഇപ്പോഴത്തെ മന്ത്രി പ്രഖ്യാപിക്കുന്നവ ഒന്നും തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും നടപ്പാക്കുന്നില്ല, സിപിഐയുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ യൂണിയനും മന്ത്രിയുടെ വാക്കിന് പുല്ലുവിലയാണ്. മുന്‍മന്ത്രിയും ഇപ്പോഴത്തെ മന്ത്രിയുമായുള്ള ഭിന്നത റേഷന്‍ വിതരണത്തെയും കാര്യമായി ബാധിച്ചു. മൊത്തവ്യാപാരികളാണ് ഇപ്പോഴും റേഷന്‍ വിതരണം നിയന്ത്രിക്കുന്നത്.

വകുപ്പില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വ്യക്തമായ മുഖ്യമന്ത്രി ഭക്ഷ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും സിപിഐയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടു. മന്ത്രി എ.കെ. ബാലന്‍ പരസ്യമായി പോലും സിപിഐ മന്ത്രിമാരുടെ കഴിവില്ലായ്‌മ ചൂണ്ടിക്കാട്ടിയതും ഈ സാഹചര്യത്തിലാണ്. റേഷന്‍വിതരണത്തിലെ പാളിച്ചയില്‍ ഭക്ഷ്യവകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും തുടക്കത്തില്‍ സിപിഎം പ്രതിരോധവുമായി രംഗത്തെത്താതിരുന്നതും സിപിഐയിലെ ഭിന്നതയും ചിലരുടെ പിന്തുണയോടെ നടക്കുന്ന തീവെട്ടിക്കൊള്ളയും ബോദ്ധ്യപ്പെട്ടതിനാലാണ്.

ഒടുവില്‍ എല്‍ഡിഎഫ് യോഗത്തില്‍ സിപിഐ തന്നെ ഭക്ഷ്യവകുപ്പിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രതിരോധിക്കണമെന്ന് ആവശ്യം ഉന്നയിച്ചതോടെയാണ് കേന്ദ്രവിരുദ്ധ സമരവുമായി രംഗത്തിറങ്ങാന്‍ സിപിഎം തീരുമാനമെടുത്തത്. വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അഴിമതിക്കാരനല്ലെങ്കിലും കാര്യക്ഷമമമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ലെന്ന വിലയിരുത്തല്‍ സിപിഎമ്മിന് മാത്രമല്ല, ഒരു വിഭാഗം സിപിഐക്കാര്‍ക്കുമുണ്ട്.

റേഷന്‍ വ്യാപാരികളുടെ പ്രബല സംഘടനകളിലൊന്നിനെ നയിച്ചിരുന്നതും പി. തിലോത്തമനായിരുന്നു. മന്ത്രിയായതിന് ശേഷമാണ് അദ്ദേഹം സംഘടനാ നേതൃത്വം ഒഴിഞ്ഞത്. പകരം ചുമതല നല്‍കിയത് പാര്‍ട്ടിയിലെ തന്റെ വിശ്വസ്തനായ യുവനേതാവിനാണ്. ഒരു വിഭാഗം റേഷന്‍ വ്യാപാരികളും മൊത്തവ്യാപാരികളും സംഘടിതമായി നടത്തുന്ന അഴിമതികളില്‍ മന്ത്രിക്ക് മൂകസാക്ഷിയായി നില്‍ക്കാനെ കഴിയുന്നുള്ളുവെന്നാണ് വിമര്‍ശനം ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.