തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ ഉള്‍പ്പെട്ട നിയമന വിവാദവും വിഎസിനെതിരായ താക്കീതും സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കണമെന്ന നിര്‍ദ്ദേശവും ഇന്നുനടക്കുന്ന സിപിഎം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയാവും.
ജയരാജനും ശ്രീമതിക്കും വി.എസിനുമെതിരെയും വിമര്‍ശനങ്ങളുണ്ടാകും. വി.എസിന് താക്കീത് നല്‍കിയ നടപടി കുറഞ്ഞുപോയെന്ന അഭിപ്രായം സംസ്ഥാന സമിതിയംഗങ്ങളില്‍ നിന്നുയരും. ജയരാജനും ശ്രീമതിക്കുമെതിരായ അന്വേഷണ സമിതിയെയും നിയോഗിച്ചേക്കും.
ഇന്നലെ ജയരാജനെയും വി.എസിനെയും സംബന്ധിച്ച കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്തശേഷമാവും വി.എസിനെ ക്ഷണിതാവാക്കുന്നതില്‍ തീരുമാനമുണ്ടാവുക. എന്നാല്‍ കേന്ദ്രകമ്മിറ്റി ക്ഷണിതാവെന്ന നിലയില്‍ വി.എസിന് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാം.
വിജിലന്‍സ് നിലപാട്, ഐഎഎസ് ഉദ്യോഗസ്ഥരുടെ സമരം, റേഷന്‍വിതരണം, മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും എം.എം.മണിക്കുമെതിരായ കേസുകള്‍ എന്നിവ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്‌ക്കുവരും. സിപിഐയുടെ നിലപാടുകളും സമിതിയില്‍ ഉന്നയിക്കപ്പെടും.
















