Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖനനം തുടര്‍ന്നെങ്കില്‍ എടക്കല്‍ ലിഖിതങ്ങള്‍ കഥാവശേഷമാകുമായിരുന്നു: എം.ജി.എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 10:06 pm IST
in Kerala

കല്‍പ്പറ്റ: അമ്പുകുത്തി മലനിരകളില്‍ കരിങ്കല്‍ ഖനനം തുടര്‍ന്നിരുന്നുവെങ്കില്‍ എടക്കല്‍ റോക്‌ഷെല്‍ട്ടറും അതിലെ അതീവ ചരിത്രപ്രാധാന്യമുള്ള ലിഖിതങ്ങളും കഥാവശേഷമാകുമായിരുന്നുവെന്ന് ചരിത്രകാരന്‍ പ്രഫ.എം.ജി.എസ് നാരായണന്‍.

എടക്കല്‍ ഗുഹ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുപ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വയനാട് പ്രകൃതി സംരക്ഷണ സമിതി ‘എടക്കല്‍ പൈതൃകം: സംരക്ഷണ ചരിത്രം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്ന് പതിറ്റാണ്ടു മുമ്പ് നടന്ന എടക്കല്‍ ഗുഹ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ മുഖ്യശത്രുക്കള്‍ അന്നത്തെ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ വലംകയ്യായിയുന്ന മറ്റൊരാളുമായിരുന്നുവെന്ന് പ്രഫ. നാരായണന്‍ പറഞ്ഞു. റോക് ഷെല്‍ട്ടറിന്റെ സംരക്ഷണം മുന്‍നിര്‍ത്തി ജില്ലാ കലക്ടറായിരുന്ന ടി. രവീന്ദ്രന്‍ തമ്പി എടക്കലിലും പരിസരങ്ങളിലും ഏര്‍പ്പെടുത്തിയ ക്വാറി നിരോധനം മുഖ്യമന്ത്രി നീക്കുകയുണ്ടായി.

റോക് ഷെല്‍ട്ടറിന്റെ സംരക്ഷണത്തിനല്ല, ക്വാറി തൊഴിലാളികളുടെയും അവരെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെയും താത്പര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിനു ഒപ്പമുണ്ടായിരുന്നവരും പ്രാധാന്യം നല്‍കിയത്. പിന്നീട് കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ ചെലുത്തിയ സമ്മര്‍ദമാണ് എടക്കലില്‍ കല്‍മടകളുടെ പ്രവര്‍ത്തനത്തിനു താത്കാലികമായി തടയിടാന്‍ ഉതകിയത്.

റോക് ഷെല്‍ട്ടര്‍ സംരക്ഷണത്തിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. കരിങ്കല്‍ ഖനനം മൂലം എടക്കല്‍ റോക് ഷെല്‍ട്ടറിന്റെ നിലനില്‍പുതന്നെ അപകടത്തിലായ ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെയും പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും താത്പര്യത്തിനു വിരുദ്ധമായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്.

എടക്കലിലെ പാറച്ചിത്രങ്ങളുടെ ചരിത്രപ്രാധാന്യം ലോകം ഇന്നും ശരിക്കും മനസിലാക്കിയിട്ടില്ല. ലോകത്തെ പ്രാചീന റോക് ഷെല്‍റ്ററുകളില്‍ ഒന്നാണ് എടക്കലിലേത്. ഇതര സ്ഥലങ്ങളിലെ ഗുഹാചിത്രങ്ങളില്‍ ഏറെയും യാഥാര്‍ഥ്യബോധത്തെടെ കൊത്തിയതാണ്. എന്നാല്‍ എടക്കലിലെ പാറച്ചിത്രങ്ങളില്‍ മനുഷ്യ, മൃഗരൂപങ്ങളും മറ്റും അതേപടി ചിത്രീകരിച്ചിട്ടില്ല. ശൈലീകൃത രൂപങ്ങളാണ് ഇവിടെയുള്ളത്. എടക്കലിലെ ചിത്രങ്ങള്‍ നവീന ശിലായുഗത്തില്‍ വരച്ചതാണെന്ന് തീര്‍ത്തുപറയാനാകില്ല. നവീനശിലായുഗത്തില്‍ ഉപയോഗത്തിലുണ്ടായിരുന്ന കല്ലുളികള്‍കൊണ്ട് പാറയില്‍ ഇത്ര ആഴത്തില്‍ ചിത്രങ്ങള്‍ വരച്ചുവെന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതാണ്.

മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എഫ്. ഫാസെറ്റ് ഇന്ത്യന്‍ ആന്റിക്വറിയില്‍ 1901ല്‍ പ്രസിദ്ധപ്പെടുത്തിയതാണ് എടക്കല്‍ റോക് ഷെല്‍ട്ടറിനെക്കുറിച്ചുള്ള ആദ്യത്തെ ആധികാരിക രചന. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പിന്നീട് നടന്ന പഠനങ്ങളും ഗവേഷണങ്ങളും . പ്രഫ. നാരായണന്‍ പറഞ്ഞു.

വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ ആമുഖപ്രഭാഷണം നടത്തി. ഡോ. എം.ആര്‍. രാഘവവാര്യര്‍, എം. വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം എടക്കല്‍ പൈതൃകം, എടക്കല്‍ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. ആര്‍ക്കിയോളജി വകുപ്പ് മുന്‍ ഡയറ്കടര്‍ കെ.കെ. മുഹമ്മദ് മോഡറേറ്ററായിരുന്നു. എം. ഗംഗാധരന്‍ സ്വാഗതവും ജസ്റ്റിന്‍ പ്രകാശ് നന്ദിയും പറഞ്ഞു.

വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തില്‍ ചര്‍ച്ചയും എടക്കല്‍ ദ റോക് മാജിക് എന്ന പേരില്‍ പി.ടി. സന്തോഷ്‌കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.