Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജപ്തിക്കെത്തിയ ഉദ്യോഗസ്ഥരെ സിപിഎമ്മുകാര്‍ തല്ലിച്ചതച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:52 pm IST
in Kerala

കൊട്ടാരക്കര: സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ ഡെപ്യൂട്ടി തഹസില്‍ദാറെയും വില്ലേജാഫീസറെയും ഗുരുതരമായി മര്‍ദ്ദിച്ചു. കൊട്ടാരക്കര താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്‍ദ്രത്തില്‍ അജിത് ജോയി (43), പുത്തൂര്‍ വില്ലേജാഫീസര്‍ പവിത്രേശ്വരം ലാല്‍ ഭവനില്‍ ശ്രീജ. സി.എസ് (42) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ഇവരെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സിപിഎം കോട്ടാത്തല ലോക്കല്‍ കമ്മറ്റി അംഗമായ മൂഴിക്കോട് എസ്. ശ്രീകുമാറിന്റെ വീട്ടില്‍ റവന്യൂ റിക്കവറി നടപടികള്‍ക്ക് എത്തിയതായിരുന്നു ഇവര്‍. ഡെപ്യൂട്ടി തഹസില്‍ദാര്‍ മേഹനകുമാരന്‍ നായര്‍, വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കും ചെറിയ തോതില്‍ പരിക്കേറ്റു.

ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക ജപ്തി നടപടികളുമായി ബന്ധപ്പെട്ടാണ് റവന്യു റിക്കവറി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കോട്ടാത്തല മൂഴിക്കോട് ശ്രീഭവനില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയത്. ഈ സമയം ശ്രീകുമാര്‍ സ്ഥലത്തില്ലായിരുന്നു. ഭാര്യ അറിയിച്ചതിനെ തുടര്‍ന്ന് ശ്രീകുമാര്‍ സ്ഥലത്തെത്തി. 40,000 രൂപയോളം വരുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കുടിശ്ശിക അടയ്‌ക്കണമെന്നും ഒറ്റത്തവണയായി അടച്ചാല്‍ പ്രത്യേകം സ്‌കീം പ്രകാരം കുറവു ലഭിക്കുമെന്നും പറഞ്ഞ ഉദ്യോഗസ്ഥ സംഘത്തോട് ശ്രീകുമാര്‍ തട്ടിക്കയറുകയും അസഭ്യ വര്‍ഷം ചൊരിയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതിനിടയില്‍ ശ്രീകുമാര്‍ വിളിച്ചു വരുത്തിയ മൂന്നംഗ സംഘവും ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിഞ്ഞു.

ഭീഷണി വക വയ്‌ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടു പോകുവാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജപ്തി സംബന്ധമായ പേപ്പറുകള്‍ വലിച്ചു കീറി നശിപ്പിക്കുകയും ചെയ്തതായി ചികിത്സയില്‍ കഴിയുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡെപ്യൂട്ടി തഹസീല്‍ദാര്‍ അജിത് ജോയിയുടെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.

ശ്രീകുമാര്‍ മുന്‍പും നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലീസ് പറയുന്നു. ജോലിക്കിടയില്‍ റവന്യൂ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച പ്രതികളെ പോലീസ് ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് താലൂക്കിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ സംയുക്തമായി കൊട്ടാരക്കര നഗരത്തില്‍ പ്രകടനം നടത്തി.

പിണറായി ഭരണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ പറഞ്ഞു.

മറ്റുള്ളവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റുചെയ്യുന്ന പോലീസ് സിപിഎം നേതാവിന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുന്നത് നാണക്കേടാണന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.