തിരുവനന്തപുരം: മന്ത്രിമാര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തി കേസെടുക്കാന്‍വിജിലന്‍സിന് അധികാരമില്ല. വിജിലന്‍സിന്റെ ചിറകരിഞ്ഞത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരായിരുന്നു.
സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തുന്നതിനുള്ള അധികാരം വിജിലന്‍സില്‍ നിന്ന് എടുത്ത് മാറ്റി. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും ഈ രീതി തുടരുകയായിരുന്നു.
മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ തോട്ടണ്ടി ഇറക്കുമതി അഴിമതിയുമായി ബന്ധപ്പെട്ട് വിജിലന്‍സിനെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.
പരാതി ലഭിച്ചിട്ടും ത്വരിതാന്വേഷണത്തിന് യഥാസമയം ഉത്തരവിട്ടില്ലാ എന്നായിരുന്നു കോടതിയുടെ വിമര്‍ശനം.
ഇതേ തുടര്‍ന്നാണ് വിജിലന്‍സ് തങ്ങളുടെ അധികാര പരിധി പ്രശ്‌നവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇനി മന്ത്രി സ്ഥാനത്തു നിന്ന് മേഴ്‌സിക്കുട്ടിഅമ്മ രാജിവച്ചാലെ വിജിലന്‍സിന് എഫ്‌ഐആര്‍ ചുമത്തി അന്വേഷണം നടത്താന്‍ സാധിക്കൂ.
















