തൊടുപുഴ: തൊടുപുഴയില്‍ തെരുവുനായ ശല്യം .കാഞ്ഞിരമറ്റം റോഡില്‍ തയ്യില്‍ വീട്ടില്‍ വാടകയ്‌ക്ക് താമസിക്കുന്ന പൂമാല തടത്തിപ്ലാക്കല്‍ സോമന്റെ കോഴിക്കൂട്ടില്‍ നിന്നും ഇരുപതോളം കോഴികളെയാണ് തെരുവുനായ്‌ക്കള്‍ കടിച്ചു കൊന്നത്. ആറോളം എണ്ണത്തിനെ നായകള്‍ കൊണ്ടുപോയി.
ബാക്കിയുള്ളവ കൂട്ടിലും സമീപത്തുമായി കടിച്ചുകീറി കൊന്ന നിലയിലാണ് കാണപ്പെട്ടത്.വെള്ളിയമാറ്റം ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിച്ച പത്തു കോഴികള്‍ ഉള്‍പ്പെടെയുള്ളവയാണ് തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രോഗിയായ സോമന്‍ ചികിത്സ ആവശ്യവുമായി ബന്ധപ്പെട്ടാണ് തൊടുപുഴയില്‍ താമസിക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിന് മുട്ട ആവശ്യമായതിനാലാണ് കോഴിയെ വളര്‍ത്തിയിരുന്നത്. തൊടുപുഴ മേഖലയില്‍ തെരുവുനായ ശല്യം വര്‍ദ്ധിക്കുന്നത് ജനങ്ങളില്‍ ഭീതിജനിപ്പിക്കുന്നു.
















