കൊച്ചി: സംസ്ഥാന തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനഹിതത്തിന്റെ പൂര്‍ണമായ പ്രതികരണമല്ല ഉണ്ടായതെന്ന് െകപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അടുത്തകാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനധികൃത നിര്‍മ്മാണം നടത്തിയ ഡിഎല്‍എഫിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തിയ സംഭവം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
















