പാലക്കാട്: പാലക്കാട് ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. കഞ്ചിക്കോട്ട് നടന്ന ആക്രമണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകന്‍ ചടയന്‍കാലായില്‍ രാധാകൃഷ്ണന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹർത്താൽ. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
സിപിഎമ്മിന്റെ ആക്രമണത്തിൽ പൊളേളലേറ്റ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററില്‍ ആയിരുന്നു രാധാകൃഷ്ണന്‍. കഴിഞ്ഞ 28 ന് പുലര്‍ച്ചെ നടന്ന അക്രമ സംഭവങ്ങള്‍ക്കിടെയാണ് രാധാകൃഷ്ണന് പൊള്ളേലേറ്റത്.
വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവച്ചതിനെത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരുകയും വന്‍ അഗ്നിബാധ ഉണ്ടാവുകയും ചെയ്തു. രാധാകൃഷ്ണന്‍ അടക്കം നാലുപേര്‍ക്ക് പൊള്ളലേറ്റിരുന്നു.
















