എടപ്പാള്‍: വേദപണ്ഡിതനും യജ്ഞാചാര്യനുമായ കവപ്ര മാറത്ത് മന ശങ്കരനാരായണന്‍ അക്കിത്തിരിപ്പാട്(82) അന്തരിച്ചു. പാഞ്ഞാള്‍, കുണ്ടൂര്‍ തുടങ്ങി നിരവധി അതിരാത്രങ്ങള്‍ക്കും യാഗങ്ങള്‍ക്കും മുഖ്യകാര്‍മികത്വം വഹിച്ചിട്ടുണ്ട്.
കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടെ നടന്ന എല്ലാ യാഗങ്ങള്‍ക്കും അതിരാത്രങ്ങള്‍ക്കും മുഖ്യാചാര്യസ്ഥാനം അലങ്കരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കാലം അഗ്നിഹോത്രം സൂക്ഷിച്ച വ്യക്തിയും ശങ്കരനാരായണന്‍ അക്കിത്തിരിപ്പാടാണ്.
ഭാര്യ: സാവിത്രി പത്തനാടി. മക്കള്‍: പരമേശ്വരന്‍, കേശവന്‍, ശങ്കരനാരായണന്‍, ദേവി, സൗമ്യ. മരുമക്കള്‍: ആശ, ശരണ്യ, അമൃത, വിഷ്ണു, രതീഷ്. സംസ്‌ക്കാരം എടപ്പാളിനടുത്ത് വട്ടംകുളം കവപ്ര മാറത്ത് മനയില്‍ നടന്നു.
വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്‌ജെആര്‍ കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്‍, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.പി.നാരായണന്‍, സംസ്ഥാന ട്രഷറര്‍ ശ്രീനിവാസ പ്രഭു, വിഭാഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.വി. സുകുമാരന്‍ എന്നിവരടക്കം സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അന്ത്യമോപചാരം അര്‍പ്പിച്ചു.
















