Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചില്‍ ഹിന്ദുമഹാസംഗമം 12 ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2017, 10:20 pm IST
in Kottayam

പാലാ: 25-മത് മീനച്ചില്‍ ഹിന്ദുമഹാസംഗമം വിവേകാനന്ദ ജയന്തി ദിനമായ12 മുതല്‍ 18 വരെ വെള്ളാപ്പാട് ദേവീക്ഷേത്ര സന്നിധിയില്‍ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ നടക്കും.

12 ന് വൈകിട്ട് 4 ന് ചെത്തിമറ്റം പുതിയകാവ് ദേവീ ക്ഷേത്രത്തില്‍ നിന്ന് വിവേകാനന്ദ ജയന്തി മഹാശോഭായാത്ര, 5.30 ന്‌ബേലൂര്‍ ശ്രീരാമകൃഷ്ണ മഠം സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തും. 6 ന് ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ഈശ്വരപ്രസാദ് നമ്പൂതിരി സംഗമ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അദ്ധ്യക്ഷത വഹിക്കും. സാന്ദീപനി വാനപ്രസ്ഥാശ്രമത്തിന്റെ പ്രഖ്യാപനം ജസ്റ്റിസ് കെ. ടി. തോമസ് നിര്‍വ്വഹിക്കും. ആര്‍. എസ്. എസ്. സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ വിവേകാനന്ദ സന്ദേശവും, അരുണാപുരം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വാമദേവാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാക്ഷണവും നടത്തും. അഡ്വ. കെ. ആര്‍. ശ്രീനിവാസന്‍, കെ. എന്‍. വാസുദേവന്‍ എന്നിവര്‍ പ്രസംഗിക്കും.

ജനുവരി 13 മുതല്‍ 18 വരെ എല്ലാ ദിവസവും രാവിലെ 6.30 ന് ഡോ. പി. സി. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ‘പ്രമേഹമുക്തഭാരതം’ യോഗാ ക്ലാസ്സ്, 7 ന് സ്വാമി സ്വപ്രഭാനന്ദമഹാരാജിന്റെ ഉപനിഷത്ത് പഠനക്ലാസ്സ്.

രണ്ടാം ദിവസം ജനുവരി 13 രാവിലെ 10 ന് ഭഗിനി നിവേദിതയുടെ 150-ാം ജ• വാര്‍ഷിക സംഗമം ഭഗിനീദിനം- മുഖ്യാതിഥി ഡോ. എം. ലക്ഷ്മികുമാരി, 2-ന് വനിത സംഗമം ഉദ്ഘാടനം പ്രീതി നടേശന്‍, അദ്ധ്യക്ഷ പ്രൊഫ. എം. ജെ. ജയശ്രീ. കുമാരി രേഷ്മാ ബാബു, ഡോ. ശാന്താകുമാരി എന്നിവര്‍ പ്രസംഗിക്കും. 6.45 ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം കുമ്മനം രാജശേഖരന്‍, മുഖ്യ പ്രഭാക്ഷണം കെ. പി. ശശികല ടീച്ചര്‍, അദ്ധ്യക്ഷന്‍ ഡോ. എസ്. സുകുമാരന്‍ നായര്‍.

ജനുവരി 14 ന് രാവിലെ 10 ന് വേദപരിചയം പ്രൊഫ. പി. വി. വിശ്വനാഥന്‍ നമ്പൂതിരി ( ഋഗ്വേദം) വേദപ്രകാശ് (യജ്ജൂര്‍വേദം), ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി (സാമവേദം), ഗോപാലകൃഷ്ണ വൈദിക്(അഥര്‍വ്വവേദം). 2- ന് വിദ്യാഭ്യാസ സമ്മേളനം ഡോ.വി. എന്‍. രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. അദ്ധ്യക്ഷന്‍ ഡോ. ദിലീപ് കുമാര്‍. പ്രൊഫ. ജയപ്രസാദ്, എന്‍. സി. റ്റി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് 7- ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം പി. കെ. ഗോപി. പ്രഭാക്ഷണം ശ്രീനാഥ് കാര്യാട്ട്, അദ്ധ്യക്ഷന്‍ എ. കെ. സോമശേഖരന്‍.

ജനു: 15 രാവിലെ 9 ന് സുദര്‍ശനം വിദ്യാര്‍ത്ഥി- യുവജനസംഗമം ഉദ്ഘാടനം പ്രതീഷ് നന്ദന്‍, പ്രഭാഷണം – വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി, വരവേഗവിസ്മയം- കാര്‍ട്ടൂണിസ്റ്റ് അഡ്വ. ജീതേഷ്. 2-ന് ആയൂരാരോഗ്യസൗഖ്യം – ആരോഗ്യ സെമിനാര്‍., ഉദ്ഘാടനം ഡോ. പ്രതാപന്‍, അദ്ധ്യക്ഷന്‍ ഡോ. പി. ജി. രാമക്യഷ്ണ പിളള, ഡോ. രാം മോഹന്‍, ഡോ. പി. സി. ഹരികൃഷ്ണന്‍, ഡോ. എന്‍. കെ മാഹദേവന്‍ എന്നിവര്‍ പങ്കെടുക്കും. 7-ന് സത്‌സംഗമ സമ്മേളനം പ്രൊഫ. സി. എന്‍. പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രാഭഷണം റ്റി.ജി. മോഹന്‍ദാസ്, അദ്ധ്യക്ഷന്‍ ഗോപിനാഥ് കല്ലമാക്കല്‍.

ജനു: 16 രാവിലെ 10 ന് കാര്‍ഷികസമ്മേളനം ഉദ്ഘാടനം ഡോ. പുന്നന്‍ കുര്യന്‍, പ്രഭാഷണം ഡോ. അംബികദേവി. 2-ന് ആദ്ധ്യാത്മിക സദസ്സ്, 4 ന് സര്‍വൈശ്വര്യ പൂജ ആചാര്യന്‍ ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍ നമ്പൂതിരി, 6.45 ന് സത്‌സംഗ സമ്മേളനം ഉദ്ഘാടനം അഡ്വ. എസ്. ജയസൂര്യന്‍, പ്രഭാഷണം, ഡോ. എന്‍. ഗോപാലകൃഷ്ണന്‍, അദ്ധ്യക്ഷന്‍ ശംഭുദേവ ശര്‍മ്മ.

ജനു. 17 ഉച്ചയ്‌ക്ക് 2 ന് ആദ്ധ്യാത്മിക സദസ്സ്, പ്രഭാഷണം ഇല്ലത്തപ്പന്‍കാവ് ജനാര്‍ദ്ദനന്‍ നമ്പൂതിരി, വൈകിട്ട് 6.45ന് സമ്മേളനം ഉദ്ഘാടനം അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണം സ്വാമി ഉദിത് ചൈതന്യ.

ജനു. 18 ഉച്ചക്കഴിഞ്ഞ് 2ന് ആത്മീയ സദസ്സ്, വൈകിട്ട് 6.30ന് സമാപന സമ്മേളനം, ഡോ. പി. ചിദംബരനാഥ് സ്മാരക വീരമാരുതി പുരസ്‌കാര സമര്‍പ്പണം. ഉദ്ഘാടനം സി. കെ. ജാനു, സമാപന സന്ദേശം ജെ. നന്ദകുമാര്‍, അദ്ധ്യക്ഷന്‍ സ്വാമി വിജയഭാസ്‌കരാനന്ദ.

ഹിന്ദുസംഗമം രജതജൂബിലി പുരസ്‌കാരം മുതിര്‍ന്ന സംഘപ്രചാരകനും ബി.എം.എസ് മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്ുമായ രാ.വേണുവിന് സമ്മാനിക്കും. ഈ വര്‍ഷത്തെ വീരമാരുതി പുരസ്‌ക്കാരം കെ.എം.ഉണ്ണികൃഷ്ണന് സരസ്സമ്മ ചിദംബരനാഥ് സമ്മാനിക്കും. വി. മുരളിധരന്‍, ബിജു കൊല്ലപ്പള്ളി എന്നിവര്‍ പ്രസംഗിക്കും.

ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന സംസ്‌കൃതി യുവജനോത്സവം. 8ന് അരുണാപുരം ശ്രീരാമകൃഷ്ണ സംസ്‌കൃത കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 ന് പ്രശസ്തനര്‍ത്തകി ഡോ. പത്മിനി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

സമൂഹത്തിലെ അഗതികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഈ പ്രദേശത്തെ ആദ്യകാല സന്യാസി ശ്രേഷ്ഠനായിരുന്ന രാമകൃഷ്ണാനന്ദസ്വാമിയുടെ പേരിലാണ് ഹിന്ദുസംഗമം നടക്കുന്നത്.

‘ഹിന്ദുവെന്ന ചിന്ത നമ്മെ ബന്ധുവാക്കുന്നു’ എന്നതാണ് സംഗമത്തിന്റെ ആപ്തവാക്യം. സനാതന ധര്‍മ്മം ആഴത്തില്‍ പഠിക്കുക, പ്രചരിപ്പിക്കുക, സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടൊപ്പം സേവനപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാന്യം നല്കി. ആംബുലന്‍സ് സര്‍വ്വീസ്, പാലിയേറ്റീവ് കെയര്‍, ശവസംസ്‌കാര യൂണിറ്റുകള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, രക്തദാനം, അവയവദാനം, വിദ്യാഭ്യാസപ്രവര്‍ത്തനം തുടങ്ങി വിവിധ സേവനപ്രവര്‍ത്തനങ്ങള്‍ മാസ്‌കോട്ട് (മാനവസേവ ചാരിറ്റി ഓറിയന്റഡ് ട്രസ്റ്റ്) ന്റെ പേരില്‍ നടന്നു വരുന്നു. വൃദ്ധജനങ്ങള്‍ക്കായി ഭരണങ്ങാനത്ത് ആരംഭിക്കുന്ന സാന്ദീപനി വാനപ്രസ്ഥാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും പുതിയ പദ്ധതി.പ്രമേഹമുക്ത ഭാരതം, യോഗാക്ലാസ്സ്, ഉപനിഷത്ത് പഠന ക്ലാസ്സ്, വേദപരിചയം എന്നിവയാണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രത്യേകതകള്‍.

പത്രസമ്മേളനത്തില്‍ ഹിന്ദുമഹാസംഗമം ഭാരവാഹികളായ ഡോ. എന്‍.കെ മഹാദേവന്‍ , വി.മുരളിധരന്‍, കെ.എന്‍ വാസുദേവന്‍, ബിജു കൊല്ലപ്പള്ളി ഡോ. സുകുമാരന്‍ നായര്‍, ശംഭുദേവശര്‍മ്മ, റ്റി.എന്‍. രാജന്‍, കെ.ആര്‍ വിനേഷ് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.