കോട്ടയം : കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദൈവാലയത്തില്‍ തിരുക്കുടുംബത്തിന്റെയും സെബസ്ത്യാനോസിന്റെയും പ്രധാന തിരുനാളിന് ഇന്ന് കൊടിയേറും. വൈകുന്നേരം 5.30 ന് പതാക ഉയര്‍ത്തല്‍ വികാരി ഫാ. ഫില്‍മോന്‍ കളത്രയും കുര്‍ബാന ഇടയ്‌ക്കാട്ട് ഫൊറോന വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയിലും സ്‌നേഹവിരുന്നിലും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. വെള്ളിയാഴ്ച പരേതര്‍ക്കുള്ള സ്മരണയോടെ കുര്‍ബാനയും സിമിത്തേരി സന്ദര്‍ശനവും നടക്കും. വൈകിട്ട് 7.00 ന് വൈക്കം വിജയലക്ഷ്മി, കലാഭവന്‍ റെനീഷ് ടീമിന്റെ ദൃശ്യവിരുന്ന്. ശനി, ഞായര്‍ ദിവസങ്ങളില്‍ വിശേഷാല്‍ ചടങ്ങുകള്‍ നടക്കും.
















