കൊച്ചി: വ്യാപാരികള്‍ക്ക് ഇടപാടുകാരില്‍ നിന്ന് പണം സ്വീകരിക്കുന്നതിന് സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനായ ലോട്‌സ യു-പോസ് (യുപിഐ പിഒഎസ്) ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ മെഷീന്‍ കൈമാറിയാണ് ഉദ്ഘാടനം നടത്തിയത്.
സാധാരണ പിഒഎസ് മെഷീനുകള്‍ക്കു ബദലായുള്ള പുതിയ സംവിധാനമാണ് യു-പോസ്. വ്യാപാരി ബില്‍ തുക മെഷീനില്‍ രേഖപ്പെടുത്തുമ്പോള്‍തന്നെ ഒരു ക്യുആര്‍ കോഡ് സൃഷ്ടിക്കപ്പെടും. ഇടപാടുകാര്‍ ഏതെങ്കിലും ഒരു യുപിഐ ആപ് ഉപയോഗിച്ച് കോഡ് സ്‌കാന്‍ ചെയ്താല്‍ അപ്പോള്‍ തന്നെ ബില്‍തുക വ്യാപാരിയുടെ അക്കൗണ്ടിലെത്തും.
എയര്‍പോര്‍ട്ട് ടാക്‌സി സേവനങ്ങള്‍ക്കുവേണ്ടി സിയാല്‍ ലോട്‌സ യു-പോസ് മെഷീനുകള്‍ വാങ്ങിക്കഴിഞ്ഞു.
















