ശബരിമല: ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് പോലീസിന്റെ നിര്‍ദ്ദേശം.
പതിനെട്ടാം പടിക്ക് തെക്ക് അപ്പം അരവണ വിതരണ കൗണ്ടറിന് സമീപത്തു നിന്ന് ആരംഭിച്ച് കൊപ്രാപ്പുരയ്‌ക്ക് സമീപത്തുകൂടി നടപ്പന്തലിന് സമാന്തരമായി കടന്നുപോകുന്ന ഫ്‌ളൈ ഓവറിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പുതിയ പാതയ്‌ക്കാണ് നിര്‍ദ്ദേശം. ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തും വടക്കേനടയിലും എത്തുന്ന ഭക്തര്‍ പതിനെട്ടാം പടിക്ക് താഴെ തിരുമുറ്റത്തിന് അടിയിലൂടെ കടന്നുപോകുന്ന വഴിയിലൂടെയാണ് അപ്പം അരവണ കൗണ്ടറില്‍ എത്തിയിരുന്നത്.
പ്രസാദം വാങ്ങി വീണ്ടും ഈ അണ്ടര്‍പാസ്സിലൂടെ വാവര് നടയ്‌ക്ക് സമീപമെത്തി ഫെസ്റ്റിവല്‍ കണ്ടട്രോള്‍ റൂമിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഫ്‌ളൈ ഓവറിലൂടെയാണ് പമ്പയിലേക്ക് തിരികെ പോയിരുന്നത്. പുതിയ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നതോടെ അപ്പം അരവണ കൗണ്ടറില്‍ നിന്ന് നേരിട്ട് പഴയ ഫ്‌ളൈ ഓവറിലേക്ക് പ്രവേശിക്കാന്‍ കഴിയും.
















