ന്യൂദല്‍ഹി: പാക്കിസ്ഥാനെതിരെ ഇനിയും മിന്നലാക്രമണം ഉണ്ടാകാമെന്ന് വ്യക്തമാക്കി കരസേനാ മേധാവി ബിപിന്‍ റാവത്ത്.
നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള ഭീകരക്യാമ്പുകള്‍ നശിപ്പിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. മിന്നലാക്രമണം ഇനിയുണ്ടാകില്ലെന്ന് പറയാനാകില്ല. ആവശ്യമായി വന്നാല്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കും. കൃത്യമായ സന്ദേശം നല്‍കുന്നതിനാണ് മിന്നലാക്രമണങ്ങള്‍. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാവത്ത് പറഞ്ഞു. പാക്ക് അധിനിവേശ കശ്മീരില്‍ സെപ്തംബര്‍ 29ന് നടത്തിയ മിന്നലാക്രമണം നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ്.
വലിയതോതിലുള്ള മുന്നൊരുക്കം നടത്തിയതിനാലാണ് അത് വിജയിച്ചത്. രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി ഭീകരരെ വധിച്ചു. അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തിയില്‍ സാഹചര്യം ആവശ്യപ്പെട്ടാല്‍ ശക്തി കാണിക്കാന്‍ മടിക്കില്ലെന്ന് റാവത്ത് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
















