കറുകച്ചാല്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കറുകച്ചാല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ പുതിയ ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് മാസങ്ങളായി നിലച്ചുകിടന്ന ഇന്‍പേഷ്യന്റ് വിഭാഗവും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ആശുപത്രിയില്‍ പുതിയ ഡോക്ടന്മാരുടെയും സ്റ്റാഫിന്റെയും കുറവ് പരിഹരിക്കാന്‍ സത്വരനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ബാലഗോപാലന്‍ നായര്‍, പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുകുമാര്‍, ജില്ലാ പഞ്ചായത്തംഗം അജിത്ത് മുതിരമല, വി.എന്‍. വാസവന്‍, ആര്‍. നരേന്ദ്രനാഥ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, രാജേഷ് കൈടാച്ചിറ, സുരേഷ് കെ. ഗോപാല്‍, കെ.എസ്. വിജയകുമാര്‍, കുസുമം ജോര്‍ജ്ജ്, കെ.എന്‍. ശശീന്ദ്രന്‍, ജോസ് ചെമ്പക്കര, രാജന്‍ മേടയ്‌ക്കല്‍, രവി, സി.പി. തങ്കപ്പന്‍, ജോയിമോന്‍ കുഴിയില്‍, സുഷമ ശിവദാസ്, അമ്മിണിയമ്മ, ജയാ ബാലചന്ദ്രന്‍, എ.ആര്‍. സാഗര്‍ എന്നിവര്‍ പ്രസംഗിച്ചു.
















