കോട്ടയം: ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ബാബ അലക്സാണ്ടര്‍ ന്യൂദല്‍ഹി സുപ്രിം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ടി. തോമസുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം കഞ്ഞിക്കുഴിയിലുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തിയ ബാബ അലക്സാണ്ടര്‍ ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ അദ്ദേഹവുമായി പങ്കുവെച്ചു. ഒരു ഭാഷയിലൂടെ ലോക സമത്വവും ലോക സമാധാനവും എന്ന സന്ദേശവുമായി ബാബ അലക്സാണ്ടര്‍ നടത്തുന്ന ലോക പര്യടനത്തിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം.
















