Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നെല്‍-ചെമ്മീന്‍ കൃഷിക്ക് പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2017, 06:14 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ തീരദേശ മേഖലയിലെ 300 ഹെക്ടര്‍ കൈപ്പാട് നിലങ്ങളില്‍ നാലു വര്‍ഷത്തേക്ക് സംയോജിത നെല്‍-ചെമ്മീന്‍ കൃഷി ആരംഭിക്കാന്‍ പദ്ധതി. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന ദേശീയ സ്റ്റിയറിംഗ് കമ്മിറ്റി, കേരള ജലകൃഷി വികസന ഏജന്‍സി മുഖേന നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. താല്‍പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് പദ്ധതിച്ചെലവിന്റെ 80 ശതമാനവും സബ്‌സിഡിയായി ലഭിക്കും. പഞ്ചായത്തുകള്‍ വഴി പദ്ധതി കൂടുതല്‍ മേഖലകളിലേക്കെത്തിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെയും എരഞ്ഞോളി ഫിഷ് ഫാമിന്റെയും നേതൃത്വത്തില്‍ കര്‍മപദ്ധതിക്ക് രൂപം നല്‍കി.

കുറഞ്ഞത് അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള പാടങ്ങളെ ഒരു യൂനിറ്റായി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ട് നടന്ന ആലോചനായോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു. സ്വന്തമായോ പാട്ട വ്യവസ്ഥയിലോ സ്ഥലം കണ്ടെത്തുന്ന അഞ്ച് പേരില്‍ കുറയാത്ത ഗ്രൂപ്പുകള്‍ക്കോ സംഘങ്ങള്‍ക്കോ ഇതിനായി അപേക്ഷിക്കാം. കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ഒന്നിലേറെ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ യൂനിറ്റുകളുടെ ക്ലസ്റ്റര്‍ ആയും പദ്ധതി നടപ്പാക്കാം. ജനുവരി 20 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.

തീരപ്രദേശത്തെ ഓരുജലം കയറിയിറങ്ങുന്ന ചെളിപ്പരപ്പുകളില്‍ വളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവികമായി നെല്ലും മല്‍സ്യവും ഉല്‍പ്പാദിപ്പിക്കാനാവുമെന്നതാണ് കൈപ്പാട് കൃഷിയുടെ സവിശേഷത. ജലത്തിലെ ഉപ്പിന്റെ അംശം കുറഞ്ഞിരിക്കുന്ന മഴക്കാലത്താണ് കൈപ്പാട് പാടങ്ങളില്‍ നെല്‍കൃഷി നടക്കുക. ഇതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ബണ്ടുകള്‍ അടച്ച് നിലമുണക്കും. മഴക്കാലത്തിന്റെ തുടക്കത്തില്‍ വിത്തിറക്കി ഒക്‌ടോബറില്‍ വിളവെടുക്കും. ഉപ്പിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വിത്തിനങ്ങളാണ് കൈപ്പാട് കൃഷിക്കായി ഉപയോഗിക്കുക. നെല്‍കൃഷിക്കൊപ്പവും വിളവെടുപ്പിന് ശേഷവും പാടങ്ങളില്‍ കയറി വരുന്ന ചെമ്മീനും മല്‍സ്യങ്ങളും കര്‍ഷകര്‍ക്ക് അധികവരുമാനവുമാവും. ഇതിനു പുറമെ നെല്‍ കൊയ്‌ത്തിനു ശേഷം നവംബര്‍ മുതല്‍ മാര്‍ച്ച് വരെ കൈപ്പാട് നിലങ്ങളില്‍ രണ്ടാം വിളയായി ചെമ്മീന്‍ കൃഷി ചെയ്യാനും പദ്ധതിയില്‍ സഹായം നല്‍കും.

അഞ്ച് ഹെക്ടറില്‍ നടത്തുന്ന ഒരു യൂനിറ്റ് കൃഷിക്കായി 21 ലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ബണ്ട്, ചീര്‍പ്പ് എന്നിവയുടെ നിര്‍മാണത്തിന് 12.5 ലക്ഷം രൂപ ചെലവ് വരും. നെല്‍, ചെമ്മീന്‍ കൃഷിക്ക് 8.5 ലക്ഷമാണ് ചെലവഴിക്കുക. ഇതില്‍ ചെലവിന്റെ 80 ശതമാനവും (16.7 ലക്ഷം രൂപ) സബ്‌സിഡിയായി നല്‍കും. പാട്ടവ്യവസ്ഥയില്‍ കണ്ടെത്തുന്ന സ്ഥലത്തിന്റെ ആദ്യ വര്‍ഷത്തെ വായ്‌പ പദ്ധതിയില്‍ നിന്ന് അനുവദിക്കും.

ഒരു യൂനിറ്റില്‍ നിന്ന് രണ്ടാം വര്‍ഷം മുതല്‍ ശരാശരി 23.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എരഞ്ഞോളി ഫിഷ് ഫാം മാനേജറും ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയരക്ടറുമായ ആര്‍.അമ്പിളി പറഞ്ഞു. പതിറ്റാണ്ടുകളോളം തരിശായി കിടക്കുന്ന ഭൂമിയില്‍ പൂര്‍ണതോതില്‍ ഉല്‍പ്പാദനക്ഷമത കൈവരിക്കുന്നതിന് അല്‍പം സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു.

കാര്‍ഷിക രംഗത്തിന്റെ വികസനം സാധ്യമാവുന്നതോടൊപ്പം ഹരിതഗൃഹ വാതകങ്ങള്‍ കൂടുതല്‍ ആഗിരണം ചെയ്ത് ആഗോള താപനത്തിന്റെ തീവ്രത കുറയ്‌ക്കാനും കൈപ്പാട് കൃഷി സഹായകമാവും.

ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി.വിമല, പി.കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍, കെ.വി.രാമകൃഷ്ണന്‍, കെ.നാരായണന്‍, കെ.ശ്യാമള, എ.പങ്കജാക്ഷന്‍, എ.കെ.രമ്യ, പി.കെ.ഗീതമ്മ, പി.പ്രഭാവതി, ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ (ഇന്‍ ചാര്‍ജ്) കെ.അജിത തുടങ്ങിയവരും സംബന്ധിച്ചു. ഫോണ്‍: 0490 2354073.

യുവജനക്ഷേമം: നിയമസഭാസമിതി

പരാതികള്‍ സ്വീകരിക്കും

കണ്ണൂര്‍: യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതി നാളെ രാവിലെ 11.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.

സമിതി അംഗങ്ങള്‍ നാളെ രാവിലെ 10 മണിക്ക് വി എച്ച് എസ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍, 10.30 ന് മുണ്ടയാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, 11 ന് അഡ്വഞ്ചര്‍ അക്കാദമി എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങന്നൂരില്‍ നബിദിന റാലിയിലേക്ക് കാര്‍ ഇടിച്ചു കയറി 3 കുട്ടികള്‍ക്ക് പരിക്ക്

Kerala

‘ ഓണം ആഘോഷിക്കരുതെന്ന് പറഞ്ഞ ഉസ്താദിനെയും ഹിജാബ് ഇട്ട് ഡാൻസ് പാടില്ലെന്ന് പറഞ്ഞ ജിഹാദിയെയും മുസ്ലീങ്ങൾ തള്ളി മറിച്ചിടുന്നതാണ് ഈ ഓണക്കാലത്ത് കണ്ടത് ‘

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2പേര്‍ക്ക് പരിക്കേറ്റു

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.