അമ്പലംകുന്ന്: ചെറുവക്കല്‍ കൂമ്പല്ലൂര്‍ക്കാവ് ധര്‍മ്മശാസ്താ ക്ഷേത്ര നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് 25 ലക്ഷം രൂപ അനുവദിച്ചു. ശ്രീകോവിലിനുള്ളില്‍ പൂര്‍ണ്ണമായി ശില പാകുക, ഇപ്പോഴുള്ളവക്ക് പകരം നാല് കല്‍ത്തുണകള്‍ സ്ഥാപിക്കുക, പ്രധാന ഭാഗങ്ങളില്‍ പിത്തളയിലുള്ള കൊത്തുപണികള്‍ എന്നിവയാണ് നടക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരവിഹിതം 1.30 ലക്ഷംരൂപ ദേവസ്വംബോര്‍ഡില്‍ അടച്ചതായി ഉപദേശകസമിതി പ്രസിഡന്റ് പ്രസന്നന്‍പിള്ള അറിയിച്ചു.
















