ശാസ്താംകോട്ട: നാടന്‍പാട്ടുകളും തെയ്യക്കോലങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു കാവും കുളങ്ങളും സംരക്ഷിക്കാന്‍ മനസില്‍ പ്രതിജ്ഞയെടുത്ത ജനങ്ങളുടെ ഒത്തുചേരല്‍. വരിഞ്ഞെടുത്ത പായയിലും ഓലയിലും തീര്‍ത്ത പ്രചാരണബോര്‍ഡുകളും കര്‍ഷകമോര്‍ച്ച സജ്ജമാക്കിയ കാര്‍ഷികവിപണിയുമെല്ലാം ജലസ്വരാജിനെ കേരളത്തനിമയുള്ളതാക്കി. ശാസ്താംകോട്ടയിലെ നാടന്‍പാട്ടുകലാകാരന്മാര്‍ അവതരിപ്പിച്ച പാട്ടുകള്‍ക്കാപ്പം പാടിയും ആടിയുമാണ് സദസ് കായലോരത്തിന്റെ സംരക്ഷണം ഏറ്റെടുത്തത്. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം.വേലായുധന്‍ വേദിയിലേറി നാടന്‍പാട്ടുകാര്‍ക്കൊപ്പം കൂടിയത് ആവേശക്കാഴ്ചയായി.
പ്ലാസ്റ്റിക് വിമുക്തമായിരുന്നു വേദിയും പരിസരവും. അതിഥികളെ വേദിയിലേക്ക് സ്വീകരിക്കാന്‍ ബൊെക്കകള്‍ ഒഴിവാക്കി പൂക്കളും ഔഷധസസ്യങ്ങളുമാണ് ഉപയോഗിച്ചത്. കൊല്ലം തുളസിയെ സ്വീകരിക്കാന്‍ തുളസിച്ചെടി തന്നെ നല്‍കിയത് സദസ്സിനെ ആനന്ദിപ്പിച്ചു. കര്‍ഷകമോര്‍ച്ചയുടെ പച്ചക്കറി സ്റ്റാള്‍ ശ്രദ്ധേയമായി. പ്രവര്‍ത്തകര്‍ സ്വന്തമായി ഉല്പാദിപ്പിച്ച വിഭവങ്ങളാണ് വില്പനയ്‌ക്കെത്തിച്ചത്. കായലോരത്ത് പ്രകൃതിക്കിണങ്ങിയ സമ്മേളനമൊരുക്കുന്നതില്‍ യുവമോര്‍ച്ചയും ശ്രദ്ധേയമായ പങ്കുവഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ജനറല്‍സെക്രട്ടറി സുജിത് സുകുമാരന്‍, മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജനറല്‍സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വൈദ്യമംഗലം, വൈസ്പ്രസിഡന്റ് ബൈജു ചെറുപൊയ്‌ക, പാര്‍ട്ടിയുടെയും മോര്‍ച്ചകളുടെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















