കോട്ടയം: വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തില്‍ 23മുതല്‍ നടന്നുവന്ന സംസ്‌കൃത പ്രശിക്ഷണ ശിബിരം സമാപിച്ചു. സമാപന സമ്മേളനത്തിന് സ്വാഗതസമിതി അദ്ധ്യക്ഷന്‍ ഡോ.എസ്.സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. വിശ്വസംസ്‌കൃതി പ്രതിഷ്ഠാനം രാജ്യസമിതി ഉപാദ്ധ്യക്ഷന്‍ വി.ജെ.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്‌കൃതഭാഷയെ സാമാന്യ ജനങ്ങളില്‍ എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, വ്യാസ് ഡയറക്ടര്‍ ജി.മോഹനചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. തിരുനക്കരയില്‍നിന്നാരംഭിച്ച പ്രകടനം പ്രകടനം ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. തിടര്‍ന്ന് ജാഗരൂകോ ഭവ: എന്ന സംസ്‌കൃത തെരുവ്‌നാടകവും അവതരിപ്പിച്ചു.
















