കോട്ടയം: കേരളത്തിലെ നെല്‍ കര്‍ഷകരെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും മറന്നുപോകുന്നതായി കര്‍ഷക മോര്‍ച്ച ആരോപിച്ചു.
കേരളത്തില്‍ നിലവിലുള്ള കൃഷിയിടങ്ങള്‍ തന്നെ കൃഷി ചെയ്താല്‍ കേരളത്തിനാവശ്യമുള്ള അരിയുടെ നല്ലൊരളവ് ഇവിടെത്തന്നെ കണ്ടെത്താന്‍ കഴിയും. കര്‍ഷകരെ നിരാശപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ ഒരിക്കലും ഗുണം ചെയ്യുകയില്ലെന്നും കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍.മുരളീധരന്‍ പ്രസ്താവിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന 14.70രൂപയും അതിന്റെ പകുതി 07.80 വരുന്ന കേരള സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താലും കേരളത്തിലെ നെല്‍കര്‍ഷകര്‍ക്ക് ആവശ്യത്തിന് തികയുകയുന്നില്ല. ഇതുരണ്ടും ചേര്‍ന്നുള്ള 22.50 സമയത്തു നല്‍കിയാല്‍ കര്‍ഷകര്‍ക്ക് അത് പ്രയോജനപ്പെടുകയും കൃഷിയില്‍ താല്‍പ്പര്യമുണ്ടാകുകയും ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ലഭ്യമായ കേന്ദ്രസര്‍ക്കാരിന്റെ വിഹിതം പോലും സമയാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ഇന്നത്തെ അവസ്ഥയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് പലശതകോടി രൂപയാണ്. നെല്‍കര്‍ഷകരെ മറക്കുന്ന സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും റേഷന്‍ രംഗത്തെപ്പോലെയുള്ള ഉഴപ്പന്‍ നിലപാട് പാടില്ലായെന്നും കര്‍ഷക മോര്‍ച്ച പ്രസിഡന്റ് ആവശ്യപ്പെട്ടു.
















