ചങ്ങനാശ്ശേരി : കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച സാമൂഹിക-കലാ-സാംസ്‌കാരിക പ്രവര്‍ത്തനം നടത്തുന്ന സംഘടനയ്‌ക്കുള്ള സമാധാനം പരമേശ്വരന്‍ പുരസ്‌കാരം കോട്ടയം സചിവോത്തമപുരം ചേലച്ചിറ യുവരശ്മി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ലൈബ്രറി ആന്റ് റീഡിംഗ് റൂം നേടി. 7777 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്, മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ക്ലബ്ബ് സെക്രട്ടറി വി.കെ. സുകുമാരന്‍ ഏറ്റുവാങ്ങി.
കോഴിക്കോട് പുത്തൂര്‍ ദേശസേവിനി വായനശാലയില്‍ നടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി, പി.റ്റി.എ. റഹീം എം.എല്‍.എ, ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, ചെറുകഥാകൃത്ത് റ്റി. പത്മനാഭന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍, ബാബു പറശ്ശേരി, സാബു കുഞ്ഞൂഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
















