Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എന്നെക്കാള്‍ വലിയ ഭക്തനുണ്ടോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2016, 08:17 pm IST
in Samskriti

വൈകുണ്ഠത്തിലെത്തിയ നാരദമുനിയോടു ഭഗവാന്‍ ചോദിച്ചു:

”എന്തൊക്കെയുണ്ടു നാരദമഹര്‍ഷേ വിശേഷങ്ങള്‍? ഭൂമിയിലെ മനുഷ്യരില്‍ ദൈവഭക്തി വളരുന്നുണ്ടോ? അതോ കുറയുകയാണോ?”

”കുറയുകയാണ് ഭഗവാനേ! എല്ലാവരും ഭൗതികനേട്ടങ്ങള്‍ക്കായി ഓടുകയാണ്. നാമജപംപോലും എങ്ങുനിന്നും കേള്‍ക്കാനില്ല!”

അതു പറയുമ്പോള്‍ നാരദനില്‍ വലിയ അഹംഭാവം കാണപ്പെട്ടു. എല്ലാനേരവും ഭഗവാന്റെ നാമംചൊല്ലി നടക്കുന്ന എന്നെപ്പോലെ ഒരു ഭക്തന്‍ എവിടെ ഉണ്ടാകാനാണ് എന്ന ഭാവം! അതു ഭഗവാന്‍ ശ്രദ്ധിച്ചു; അര്‍ത്ഥഗര്‍ഭമായി ഒന്നു ചിരിച്ചു.

”ഞാനൊന്നു ചോദിച്ചോട്ടെ ഭഗവാനേ? അങ്ങയുടെ ഏറ്റവും വലിയ ഭക്തനായി അങ്ങ് കരുതുന്ന ആരെങ്കിലും ഉണ്ടോ?” തന്നെ പ്രശംസിച്ചുകൊണ്ടാവും ഭഗവാന്റെ മറുപടി ഉണ്ടാവുക എന്നു നാരദന്‍ ഉറപ്പിച്ചിരുന്നു. പക്ഷേ, ഭഗവാന്‍ പറഞ്ഞു:

”കൃഷ്ണപുരം എന്ന ഗ്രാമത്തില്‍ ഒരു സാധു കര്‍ഷകന്‍ ഉണ്ട്. അയാളാണ് എന്റെ വലിയ ഭക്തന്‍!”

നാരദനുണ്ടായ അദ്ഭുതത്തിനും മോഹഭംഗത്തിനും അളവില്ലായിരുന്നു. അങ്ങനെ ഒരു ഭക്തനുണ്ടോ? എങ്കില്‍ അയാളെ കണ്ടിട്ടേയുള്ളൂ വേറെ കാര്യം.

കൂടുതലൊന്നും പറയാതെ ഭഗവാനോടു യാത്ര ചോദിച്ചു, നാരദന്‍ നേരെ ചെന്നത് കൃഷ്ണപുരം ഗ്രാമത്തിലെ കര്‍ഷകന്റെ വീട്ടിലേക്കാണ്.

കര്‍ഷകന്‍ വളരെ ബഹുമാനത്തോടെ നാരദനെ സ്വീകരിച്ച് ഇരുത്തി. ഭക്തോത്തമനായ മഹര്‍ഷിയെ അതിഥിയായി ലഭിച്ചതിലുള്ള സന്തോഷം കര്‍ഷകന്‍ അറിയിച്ചു; ഏതാനും ദിവസം ഇവിടെ താമസിക്കണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നാരദനു സന്തോഷമായി. ഇയാളുടെ ഓരോ ചലനവും നിരീക്ഷിച്ചറിയാന്‍ അവസരം കിട്ടിയല്ലോ.

”നാരായണ! നാരായണ!” എന്നു ജപിച്ചുകൊണ്ടാണ് കര്‍ഷകന്‍ രാവിലെ ഉണരുന്നത്. ഒരുനിമിഷം കണ്ണടച്ചിരുന്നു ധ്യാനിക്കുകയും ചെയ്യും. പിന്നെ ഓരോരോ ജോലികളിലും കൃഷിപ്പണികളിലും മുഴുകയായി…. വീട്ടുകാരിയെ സഹായിക്കണം, കുട്ടികളുടെ കാര്യങ്ങള്‍ നോക്കണം, പ്രായമായ അച്ഛനമ്മമാരെ പരിപാലിക്കണം, പശുക്കളെ നോക്കണം, കൃഷിസ്ഥലത്തും വേണ്ടതു ചെയ്യണം…. ഇങ്ങനെ വിവിധങ്ങളായ ജോലികള്‍… ഒടുവില്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ”നാരായണ! നാരായണ!” ജപവും ധ്യാനവും മാത്രം!

ഓ! ഇതാണോ ഭഗവാന്റെ ഇഷ്ടഭക്തന്‍? നാരദന്‍ അദ്ഭുതപ്പെട്ടു. ഇതിനിടയില്‍ അതിഥിയുടെ കാര്യങ്ങളിലും കര്‍ഷകന്‍ ശ്രദ്ധിച്ചിരുന്നു. രണ്ടുദിവസം അവിടെ താമസിച്ച നാരദന്‍ കര്‍ഷകനോട് യാത്ര പറഞ്ഞ് വൈകുണ്ഠത്തിലെത്തി.

കൃഷ്ണപുരത്തെ വിശേഷങ്ങളെല്ലാം നിരത്തിയ നാരദന്‍ ഭഗവാനോട് ചോദിച്ചു: ”ഈ കര്‍ഷകന്‍ അങ്ങയുടെ ഏറ്റവും വലിയ ഭക്തനാകുന്നത് എങ്ങനെയാണ് ഭഗവാനേ?”

”ഞാന്‍ പറയാം നാരദാ. അതിന് മുന്‍പ് അങ്ങ് ഒരു കാര്യം ചെയ്യണം-ഈ വൈകുണ്ഠത്തെ ഒന്നു പ്രദക്ഷിണം ചെയ്തു വരണം. അത്രയേ വേണ്ടൂ.”

”അതിനെന്താ പ്രയാസം? ഇവിടെ വരുമ്പോള്‍ എല്ലായ്‌പ്പോഴും ചെയ്യാറുള്ളതല്ലേ?”

”ശരിയാണ്. ഇപ്പോള്‍ പക്ഷെ ഒരു പ്രത്യേകതയുണ്ട്. ഇതാ ഈ ചെറിയ പാത്രത്തിലെ എണ്ണ കൈയില്‍ വച്ചോളൂ. വക്കോളമുണ്ട്. ഒരു തുള്ളിപോലും തുളുമ്പി വീഴാതെ പ്രദക്ഷിണം പൂര്‍ത്തിയാക്കി എണ്ണ മുഴുവന്‍ കെടാവിളക്കിലേക്ക് ഒഴിക്കണം.”

ഭഗവാന്‍ പരന്ന ഒരു പാത്രം നിറയെ എണ്ണ, നാരദന്റെ വലതുകൈയില്‍ വച്ചുകൊടുത്തു.

”നാരായണ! നാരായണ! എന്ന നാമജപത്തോടെയാണ് നാരദന്‍ പാത്രം ഏറ്റുവാങ്ങിയത്. പിന്നെ എണ്ണയിലായി ശ്രദ്ധ. ഒരു തുള്ളിപോലും പുറത്തേക്ക് തുളുമ്പാതെ നോക്കണം. അങ്ങനെ വൈകുണ്ഠത്തിനെ ചുറ്റിവരികയെന്നത് നൂല്‍പാലത്തിലൂടെയുള്ള നടത്തംപോലെ ശ്രമകരമാണ്.

എങ്കിലും നാരദന്‍ വൈകുണ്ഠ പ്രദക്ഷിണം പൂര്‍ത്തിയാക്കി; കെടാവിളക്കിലേക്ക് എണ്ണ പകര്‍ന്നുകൊണ്ട് പറഞ്ഞു: ”ഹാവൂ! ആശ്വാസമായി!”

”എന്താ നാരദരേ? അങ്ങ് നാരായണ നാമം മറന്നുവോ?” എന്നായിരുന്നു അപ്പോള്‍ പുഞ്ചിരിയോടെയുള്ള ഭഗവാന്റെ ചോദ്യം. ”വൈകുണ്ഠത്തെ ചുറ്റിവരുന്നതിനിടയില്‍ അങ്ങ് എത്ര തവണ എന്നെ സ്മരിച്ചു? എന്റെ നാമം ജപിച്ചു? എന്നുകൂടി പറയാന്‍ പറ്റുമോ?”

നാരദന്‍ ഇളിഭ്യതയോടെ തല താഴ്‌ത്തി നിന്നു. അതുകണ്ടു ഭഗവാന്‍ കാര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചു:

” ആ കര്‍ഷകന്‍ പരമഭക്തനാണെന്ന് ഞാന്‍ പറഞ്ഞതുവെറുതെയല്ല നാരദ മഹര്‍ഷേ! ലൗകിക ജീവിതം നയിക്കുന്നവര്‍ക്ക് പല കടമകളും നിര്‍വഹിക്കാനുണ്ട്. കര്‍മങ്ങളോടാണ് അവരുടെ ഭക്തി. ആ ഭക്തിയില്‍ അയാള്‍ മുഴുകുന്നു. ഉണരുമ്പൊഴും ഉറങ്ങാന്‍ കിടക്കുമ്പോഴും അയാള്‍ എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ചുകൊണ്ട് ഭഗവന്നാമം ഉരുവിടുന്നു; വളരെ ആത്മാര്‍ത്ഥമായി. അതിനാല്‍ അയാള്‍ എന്റെ പ്രിയഭക്തനാണ്; കര്‍മയോഗിയാണ്!” ഭഗവാന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.