കൊല്ലം: കോകിലയുടെ അമ്മയും തേവള്ളി ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ ബി.ഷൈലജക്ക് നേരെ സിപിഎം നേതാവിന്റെ അസഭ്യവര്‍ഷം. വോട്ട് അഭ്യര്‍ത്ഥിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മാര്‍ക്‌സിസ്റ്റ് നേതാവ് കെ.പി.രാധാകൃഷ്ണന്‍ അസഭ്യവര്‍ഷം നടത്തിയത്.
വോട്ട് അഭ്യര്‍ത്ഥിച്ച കോകിലയുടെ അമ്മയോട് താന്‍ ആരാണെന്നറിയാമോ എന്ന് ചോദിച്ചു. തന്റെ വീട്ടില്‍ വോട്ട് ചോദിച്ചെത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്നു ചോദിച്ച നേതാവ് കോകിലയും അച്ഛന്‍ സുനില്‍കുമാറിനെയും അപമാനിച്ചു. കോകിലയുട മരണത്തില്‍ തനിക്ക് സന്തോഷമുണ്ടെന്ന് രാധാകൃഷ്ണന്‍ പറഞ്ഞതോടെ സ്ഥാനാര്‍ത്ഥി കൂടിയായ കോകിലയുടെ അമ്മ പൊട്ടിക്കരഞ്ഞുപോയി.
തുടര്‍ന്ന് ദേഹാസ്വസ്ഥ്യം വന്ന ഷൈലജയെ കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിച്ച് ശ്രുശ്രൂഷ നല്‍കി. സിപിഎം നേതാവിന്റെ നടപടി അങ്ങേയറ്റം ഹീനവും നീചവുമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. വോട്ട് ചോദിച്ചെത്തിയവരെ അപമാനിച്ചത് അപലപനീയമാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
















