ചങ്ങനാശേരി: 140-ാമത് മന്നം ജയന്തി ആഘോഷവും അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനവും ജനുവരി 1, 2 തീയതികളില്‍ എന്‍എസ്എസ് ആസ്ഥാനത്തുള്ള മന്നം നഗറില്‍ നടക്കും. ജനുവരി 1ന് 8 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം. പ്രതിനിധി സമ്മേളനത്തില്‍ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും.
ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതവും കരയോഗം രജിസ്ട്രാര്‍ പ്രൊഫ. വി.പി. ഹരിദാസ് നന്ദിയും പറയും. ജനുവരി 2ന് മന്നംജയന്തി ദിനത്തില്‍ 7.30 മുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന. 10.45ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 11ന് മന്നം ജയന്തി സമ്മേളനം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ സ്വാഗതം ആശംസിക്കും.
എന്‍.എസ്.എസ് പ്രസിഡന്റ് പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ അനുസ്മരണ പ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, നോവലിസ്റ്റ് സി.രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിക്കും. സംസ്കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, എഴുത്തച്ഛന് പുരസ്കാര ജേതാവ് സി.രാധാകൃഷ്ണന് എന്നിവരെ ആദരിക്കും. എന്‍.എസ്.എസ് ട്രഷറര്‍ ഡോ.എം.ശശികുമാര്‍ നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: