കൊല്ലം: അയത്തില്‍ മെഡിട്രീന ആശുപത്രിയുടെ രണ്ടാമത് വാര്‍ഷികവും ക്രിസ്തുമസ്-പുതുവല്‍സരാഘോഷവും വിപുലമായ പരിപാടികളോടെ നടത്തി. വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ വിഭാഗത്തിലുളള രോഗികള്‍ക്ക് സൗജന്യമെഡിക്കല്‍ ക്യാമ്പ് നടന്നു. രോഗികളും ജീവനക്കാരും ചേര്‍ന്ന് കേക്ക് മുറിച്ച് പങ്കിട്ടത് വേറിട്ടൊരു അനുഭവമായി മാറി.
ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരെ പൊന്നാട അണിയിച്ചാദരിച്ചു. ആശുപത്രി എംഡി ഡോ.എന്‍.പ്രതാപ്കുമാര്‍ ക്രിസ്തുമസ്- പുതുവല്‍സരസന്ദേശം നല്‍കി. ആശുപത്രി സി.ഇ.ഒ ഡോ. മഞ്ജു പ്രതാപിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡോ. എം.സി. തോമസ്, ഡോ. ജെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആശുപത്രി ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കലാപരിപാടികള്‍ നടന്നു. സി.ഒ.ഒ അനുപംദാസ്, ഡയറക്ടര്‍, കെ.വി.പ്രിന്‍സ്, സെന്റര്‍ ഹെഡ് വി.വി.മനോജ്കുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എം.സുനില്‍, ഡോ.ആതിരആനന്ദ്, പിആര്‍ഒമാരായ വിനോദ്കുമാര്‍, സാബു ബെനഡിക്ട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
















