ചെന്നൈ: എ.ഐ.എ.ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭാംഗം ശശികല പുഷ്പയുടെ ഭര്‍ത്താവ് അഡ്വ.ലിംഗേശ്വര തിലകനെ പോലീസ് അറസ്റ്റ് ചെയ്തു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനുള്ള നിര്‍ണായക ജനറല്‍ കൗണ്‍സില്‍ ഇന്ന് ചേരാനിരിക്കെയാണ് അറസ്റ്റ്.
പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനും ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് മത്സരിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ലിംഗേശ്വര തിലകനെയും അഭിഭാഷകനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ലിംഗേശ്വര തിലകനെ അറസ്റ്റ് ചെയ്തത്.
















