ഗാന്ധിനഗര്‍: പനമ്പാലം കവലയില്‍ കാര്‍ കടയിലേക്ക് ഇടിച്ച്കയറി ആറുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം മുട്ടമ്പലം മുല്ലശേരിയില്‍ സേവ്യര്‍ (25), കുമ്മനം സ്വദേശി നിഷാദ് (29), കുടമാളൂര്‍ സ്വദേശി ഗോകുല്‍ (20), കുമാരനല്ലൂര്‍ സ്വദേശി അബ്ദുള്ള (20), കൊല്ലം കുണ്ടറ സ്വദേശി അലക്‌സ് വില്യം പണിക്കര്‍ (21), കടയ്‌ക്കല്‍ സ്വദേശി ആദിത്യന്‍ (10), എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പുലര്‍ച്ചെ നാലുണിയോടെ എറണാകുളം ഭാഗത്തുനിന്നും കോട്ടയത്തക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് കടയ്‌ക്കുള്ളിലേക്ക് ഇടിച്ച്കയറുകയായിരുന്നു. സാരമായി പരിക്കേറ്റ ആറുപേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
















