ചെങ്ങന്നൂര്‍: നിലവിലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്ത് കുന്നുകള്‍ ഇടിച്ചു നിരത്തുകയും നെല്‍പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടു നികത്തുകയും ചെയ്യുന്ന ഭൂമാഫിയാ സംഘങ്ങളെ വിചാരണക്ക് വിധേയമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
ആലപ്പുഴ,പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും വ്യാപകമായ തോതില്‍ മണല്‍ ഖനനം നടത്തുകയും ചതുപ്പു പ്രദേശങ്ങളും നീര്‍ച്ചോലകളും പാടശേഖരങ്ങളും വ്യാപകമായ തോതില്‍ പരിപിവര്‍ത്തനം ചെയ്യുന്നതും കാട്ടി പ്രകൃതി സംരക്ഷണ പ്രവര്‍ത്തകനായ പുലിയൂര്‍ സ്വദേശി പ്രേംദാസ് നല്‍കിയ പരാതിയിലാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലാകളക്ടര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയശേഷം കമ്മീഷന്‍ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്താകമാനം അനധികൃത മണ്ണ് ഖനനം നടത്തുന്നുവെന്നും ഭവന നിര്‍മ്മാണത്തിനായി ജിയോളജി വകുപ്പിന്റെ പെര്‍മിറ്റുവാങ്ങി ദുര്‍വിനിയോഗം ചെയ്യുന്നുവെന്നും ജില്ലാകളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് അടിയന്തിരമായി പുനപരിശോധിക്കാന്‍ നടപടി സ്വീകരികകണമെന്ന് കമ്മീഷന്‍ കേരള സര്‍ക്കാര്‍ ഇന്‍ഡസ്ട്രീസ് (എ) വകുപ്പ് സെക്രട്ടറിയോട് മനുഷ്യാവകാശ ശുപാര്‍ശ ചെയ്തു.
















