കല്‍പ്പറ്റ : 2020, 2024 ഒളിമ്പിക്സിനുവേണ്ടി കായിക താരങ്ങളെ കണ്ടെത്താനായി ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യും യുവ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ് രണ്ട്, കോഴിക്കോട് മേഖലാ തിരഞ്ഞെടുപ്പ് ജനുവരി 14ന് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടത്തും. 11 മുതല്‍ 17 വയസ്സുവരെയുള്ള ആണ്-പെണ് കുട്ടികള്‍ക്ക് പങ്കെടുക്കാം. 100, 200, 400 മീറ്റര്‍ സ്പ്രിന്റ് ഇനങ്ങളിലാണ് മത്സരം. അന്ത്യ ഒട്ടാകെ 705 ജില്ലകളെ ഉള്‍പ്പെടുത്തി 100 നോഡല്‍ ജില്ലകളിലാണ് ട്രയലുകള്‍ നടത്തുന്നത്. കേരളത്തില്‍ കോഴിക്കോട്, തൃശ്ശൂര്‍, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് ട്രയല്‍ കേന്ദ്രങ്ങള്‍. ജില്ലാ തിരഞ്ഞെടുപ്പിന് ശേഷം ബാംഗ്ലൂരില്‍ നടക്കുന്ന സോണല്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് ദേശീയ തിരഞ്ഞെടുപ്പും വിജയകരമായി പൂര്‍ത്തീകരിക്കുന്ന അത്ലറ്റുകളെ ഗെയില്‍ സ്പോണ്സര് ചെയ്യും. അവര്‍ക്ക് വിദേശ കോച്ചുകളുടെ സഹായത്തോടെയുള്ള ക്യാമ്പ്, അന്താരാഷ്ട്ര മത്സരം, സ്പോര്‍ട്സ് കിറ്റ്, സപ്ലിമെന്ററി ഡയറ്റ് എന്നീ സൗകര്യങ്ങള്‍ ലഭിക്കും.
ഇന്ത്യന്‍ സ്പീഡ് സ്റ്റാര്‍ സീസണ് വണ്‍ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയ ഒന്‍പത് അത്ലറ്റുകളുടെ പരിശീലനം നടന്നുവരുന്നു. രജിസ്ട്രേഷനും വിവരങ്ങള്‍ക്കുമായി ഫോണ്‍ : 9744530772, 88931205 54. ഇമെയില്‍- ശിറശമിുെലലറ േെമ ൃ@ഴാമശഹ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: