കല്‍പ്പറ്റ : പിഎസ്സി റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിവന്ന സമരം വിജയം കണ്ടതില്‍ നേതാക്കള്‍ക്ക് അഭിവാദ്യമര്മിപ്പിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം കളക്ട്രേറ്റ് പടിക്കല്‍ നടന്ന യോഗം ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം.സി ഉദ്ഘാടനം ചെയ്തു.
വാക്ക് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വീണ്ടും പ്രക്ഷോഭമാരംഭിക്കുമെന്നും അദേഹം പറഞ്ഞു.
പ്രശാന്ത് മലവയല്‍, ടി.കെ ബിനീഷ് ,കണ്ണന് കണിയാരം, ടി.എം സുബീഷ്, വിപിന്‍ദാസ്, അജീഷ് എം.ആര്, എം.ആര്.രാജീവ്, രാകേഷ് അകമന തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: