മൂന്നാര്‍: വീട്ടുമുറ്റത്ത് കിടന്ന മാലിന്യങ്ങള്‍ കത്തിക്കുന്നതിനിടയില്‍ ടിന്നര്‍ കുപ്പി പൊട്ടി തെറിച്ച് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു.
കെഡിഎച്ച്പി കമ്പനി ഗ്രഹാം സ്ലാന്റ് എസേറററ്റില്‍ കൊരണ്ടക്കാട് ഡിവിഷനില്‍ എസ്. ഗണേഷ് (25) ആണ് ഗുരുതരമായി പൊള്ളലേറ്റ് ടാറ്റാ ടീ ജനറല്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ വൈകിട്ടാണ് വീട്ടുമുറ്റത്ത് കിടന്നിരുന്ന മാലിന്യങ്ങള്‍ ഇയാള്‍ കൂട്ടിയിട്ട് കത്തിച്ചത്. പൊള്ളലേറ്റ് കിടന്ന ഇയാളെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ആശുത്രിയില്‍ എത്തിക്കുകയായിരുന്നു.
















