ആലപ്പുഴ: ഡോക്ടര്‍മാര്‍ തമ്മിലെ കിടമത്സരത്തെ തുടര്‍ന്ന് രോഗിയുടെ കാല് അകാരണമായി കീറിയ സംഭവത്തില്‍ ആലപ്പുഴ ജനറല്‍ ആശുപത്രി എല്ലുരോഗ വിഭാഗം കണ്‍സല്‍റ്റന്റ് ഡോ. വിജു വി. കുറ്റിക്കലിനെ സസ്‌പെന്‍ഡ് ചെയ്തു. ചികില്‍സാ പിഴവു സംഭവിച്ചതായി ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അഡീഷനല്‍ ഡയറക്ടര്‍ ഡോ. നീത വിജയന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നു വകുപ്പ് ഡയറക്ടര്‍ ഡോ. എസ്. രമേശും അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യണമെന്നു ശുപാര്‍ശയും ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 19ന് ആണു സംഭവം നടന്നത്.
കാലിലെ പരിക്കിനെ തുര്‍ന്നാണ് ആലപ്പുഴ സ്വദേശിയായ മനോഹരന്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ഡോ. വിജു വി. കുറ്റിക്കല്‍ മനോഹരനെ എല്ലു രോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്‌സ വൈകി. ഇതിനിടെ ഇതേ വിഭാഗത്തിലെ ഡോ. എ. ഹരിപ്രസാദ് മനോഹരന്റെ ചികില്‍സ ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം രോഗം ഭേദമായപ്പോള്‍ ഡോ. എ. ഹരിപ്രസാദ് മനോഹരനെ ഡിസ്ചാര്‍ജ് ചെയ്തു.പോകാന്‍ ഒരുങ്ങുമ്പോള്‍ ഡോ. വിജു എത്തുകയും രോഗം ഭേദമായില്ലെന്നു പറഞ്ഞു മനോഹരനെ വീണ്ടും അഡ്മിറ്റ് ചെയ്തു മുറിവു പരിശോധിക്കുകയും വീണ്ടും തുന്നിക്കെട്ടുകയുമായിരുന്നു.
















