മാനന്തവാടി : യുവത്വം ആസ്തികളുടെ പുനര്‍ നിര്‍മ്മാണത്തിനായി എന്ന ആശയത്തെ ആസ്പദമാക്കി നാഷണല്‍ സര്‍വ്വീസ് സ്കീം ടെക്നിക്കല്‍ സെല്ലിന്റെ പുനര്‍ജ്ജനി സപ്ത ദിന ക്യാമ്പിന് തുടക്കമായി. വയനാട് എഞ്ചിനീയറിംഗ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റുകളുടെ ആഭമുഖ്യത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളുടെ പുനരുദ്ധാരണമാണ് ലക്ഷ്യമിടുന്നത്. ഒ.ആര്. കേളു എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് രവീന്ദ്രന് സിഎം, കൗണ്‍സിലര്‍ ശോഭാ രാജന്, പിടിഎ പ്രസിഡന്റ് സുനില്‍ കെ.എസ്., സ്കൂള്‍ ഹെഡ്മാസ്റ്റര് മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. വളണ്ടിയര്‍ സെക്രട്ടറിമാരായ അബ്ദുള്‍ വാസിഹ് കെ. എ., വര്‍ഗ്ഗീസ്, മുഹമ്മദ് അസ്ലം.പി. പി., റിനീഷ്, അമീന ജാസ്മിന്.എം., സംഗീത ബി.എസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: