കാഞ്ഞാര്‍: പിക്കപ്പ് വാനില്‍ പശുവിനെ കുത്തിനിറച്ചു കൊണ്ടുവന്ന സംഭവത്തില്‍ കേസെടുത്തു. തങ്കമണി സ്വദേശിയായ ഇരുവത്തടത്ത് ലാലിച്ചന്‍ (50) കിഴക്കേമുറിയില്‍ ബാബു (41) എന്നിവര്‍ക്കെതിരെയാണ് കാഞ്ഞാര്‍ പൊലീസ് കേസ് എടുത്തത്. അഞ്ചു പശുക്കളെ ഒരു പിക്കപ്പില്‍ കയറ്റി വരുകയായിരുന്നു. ഇതിനിടെ ജീപ്പ് അറക്കുളം ആലിന്‍ചുവടിന് സമീപത്തുവച്ച് ടയര്‍ പഞ്ചറായി.
നാട്ടുകാര്‍ പടുത മാറ്റി നോക്കിയപ്പോഴാണ് അഞ്ചു പശുക്കള്‍ വാഹനത്തിനുള്ളിലുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ഒരു കിടാവ് ചത്തുകിടക്കുന്ന നിലയില്‍ കണ്ടെത്തി. ഇതോടെ നാട്ടുകാര്‍ വാഹനം തടഞ്ഞു നിര്‍ത്തി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കാഞ്ഞാര്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരുടെ പേരിലും മൃഗപീഡനത്തിന് കേസെടുക്കുകയും ജീപ്പ് കസ്റ്റഡിയിി
ലെടുക്കുകയും ചെയ്തു.
















