കല്‍പ്പറ്റ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) കണിയാമ്പറ്റ ഗവണ്മെന്റ് മോഡല്‍ റസിഡന്‍സ് സ്കൂളില്‍ (ജി.എം.ആര്.എസ്) ത്രിദിന ക്യാമ്പ് തുടങ്ങി. പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ 71 പെണ്‍കുട്ടികളാണ് മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നത്. അവധിക്കാല ക്യാമ്പ് 24 ശനിയാഴ്ച സമാപിക്കും.സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) കേമ്പ് കല്‍പ്പറ്റ ഡി.വൈ.എസ്.പി. കെ.മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം.വി.പളനി അധ്യക്ഷത വഹിച്ചു. കമ്പളക്കാട് പോലീസ് സബ്ഇന്‍സ്പെക്ടര്‍ പി.എ.മുഹമ്മദ് , ഐ.ടി.ഡി.പി.സീനിയര്‍ സൂപ്രണ്ട് ശ്രീജകുമാരി, പി.ടി.എ.പ്രസിഡന്റ് ബാബു, ഹെഡ്മാസ്റ്റര് പി.വി.രാജീവന്, എസ്.പി.സി.ചാര്‍ജ് ഓഫീസര്‍ എം.സല്‍മ, അബ്ദുല്‍ റഷീദ് പ്രസംഗിച്ചു.ഫയര്‍ഫോഴ്സ് കല്‍പ്പറ്റ സ്റ്റേഷന് ഓഫീസര്‍ വിശ്വാസ്, ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി.ഷൗക്കുമാന്‍, ലീഡ് ഡിസ്ട്രിക്ട് ഡിവിഷണല്‍ മാനേജര്‍ എം.ഡി.ശ്യാമള, എസ്.എസ്.എ.മുന്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുനില്‍ കുമാര്‍, വരദുര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ് എം.എസ്.പ്രമീള, ബിനീഷ് ബേബി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയമവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: