നൃത്തം ചവിട്ടുന്ന പെണ്‍കൊടി ശില്പം
ന്യൂദല്‍ഹി: മൊഹന്‍ജദാരോയില്‍ നിന്ന് ലഭിച്ച നൃത്തം ചവിട്ടുന്ന പെണ്‍കുട്ടിയുടെ ശില്‍പ്പം പാര്‍വ്വതീ ദേവിയുടേതാണെന്ന് ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ ( ഐസിഎച്ച്ആര്‍). സിന്ധൂനദീ തട സംസ്ക്കാരകാലത്ത് ശിവനെ ആരാധിച്ചിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും കൗണ്‍സിലിന്റെ മാസികയില്‍ പറയുന്നു.
ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രമുഖ ചരിത്ര പണ്ഡിതന് താക്കൂര്‍ പ്രസാദ് വര്‍മ്മ എഴുതിയ വേദ സംസ്ക്കാരത്തിന്റെ പൗരാണികതയെന്ന ലേഖനത്തിലാണ് ഇക്കാര്യം. സിന്ധൂ നദീ തട സംസ്ക്കാരവും വേദ സംസ്ക്കാരവും തമ്മിലുള്ള അഭേദ്യമായ ബന്ധമാണ് ലേഖനത്തില്‍ വിവരിക്കുന്നത്. 2500 ബിസിയില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന പ്രതിമയാണ് നൃത്തം ചവിട്ടുന്ന പെണ്‍കൊടി. മൊഹന്‍ജദാരോയില്‍ നിന്ന് കണ്ടെത്തിയിട്ടുള്ള നിരവധി വസ്തുക്കള്‍ ശിവാരാധനയിലേക്ക് വിരല്‍ ചൂണ്ടുന്നു.
അതിലൊന്നാണ് മൃഗങ്ങളുടെ നടുവില്‍ യോഗനിദ്രയിരിക്കുന്നയാളുടെ മുദ്ര (സീല്‍). ഇത് ശിവനാണെന്നാണ് പ്രമുഖ പുരാവസ്തു ഗവേഷന്‍ ജോണ്‍ മാര്‍ഷല്‍ പറഞ്ഞത്. പുരോഹിത രാജാവ് എന്ന ശില്പവും രാജാവ് ശിവരാധകനായിരുന്നു എന്ന് വ്യക്തമാക്കുന്നു. അതിലുള്ള ഇലയുടെ രൂപം വില്വ (കൂവളം) ദളങ്ങളുടെ രൂപമുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: