ചെന്നൈ: 2004ല്‍ ഉണ്ടായ സുനാമിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരമര്‍പ്പിച്ച് തമിഴ്‌നാട്. സുനാമി ബാധിത പ്രദേശങ്ങളിലും സംസ്ഥാനത്തെ വിവധയിടങ്ങളിലും നിശബ്ദ റാലികളും പ്രാര്‍ഥനകളും നടന്നു.
2004 ഡിസംബറിലായിരുന്നു രാജ്യം വിറങ്ങലിച്ച സുനാമി ആക്രമണം ചെന്നൈ തീരത്തുള്‍പ്പെടെ ആഞ്ഞടിച്ചത്. 8000ത്തിലധം അളുകള്‍ക്കാണ് അന്ന് ജീവനും ജീവിതവും നഷ്ടപ്പെട്ടത്. ഇപ്പോഴും ഇവിടങ്ങളില്‍ സുനാമി ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങിയിട്ടില്ല.
















